സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു

മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന് (36) ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ വ്യാഴം രാവിലെയാണ് അന്തരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകടറായിരുന്ന നിഖില അസുഖത്തെത്തുടര്‍ന്ന് ജോലി വേണ്ടെന്നുവയ്ക്കുകയായിരുന്നു. കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു.
ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകളാണ്. തിരുവനന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ആശുപത്രിയിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്.
മകന് വിവാന് ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha