കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു. കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടന്‍ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
സനുകുട്ടന്‍ കൊലനടത്തിയതിന് ശേഷം കാടിനുള്ളില്‍ ഓടിയൊളിച്ചതായി നാട്ടുകാര്‍ പറയുന്നു. കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha