Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!

20 JUNE 2025 10:47 AM IST
മലയാളി വാര്‍ത്ത

അമേരിക്കയെ ഭീഷണിപ്പെടുത്തി ഇറാഖിലെ ഭീകരര്‍. ഇതിനൊപ്പം ഹിസ്ബുള്ളയും ഇറാനൊപ്പം അണിനിരക്കുന്നു. പശ്ചിമേഷ്യയില്‍ ഉടനീളം അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക സജീവം. ഇറാഖിലും സേനാ കേന്ദ്രങ്ങളുണ്ട്. ഇതെല്ലാം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ അണുവായുധം ഉപയോഗിച്ച് അമേരിക്ക ആക്രമിക്കുമെന്ന് പോലും വാര്‍ത്തകളെത്തി. ഇതിനിടെയാണ് തല്‍കാലം തീരുമാനം എടുക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇറാഖ് ഭീകരരുടെ ഭീഷണിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പോറല്‍ പോലുമുണ്ടാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുമാനം നീട്ടിയത്. അതിനിടെ ഇസ്രയേലും ഇറാനും പരസ്പരം ബോംബ് വര്‍ഷം തുടരുകയാണ്. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറങ്ങുകയാണ്. ഇത് ഇറാന് കൂടുതല്‍ കരുത്തു കൂട്ടുമെന്ന വിലയിരുത്തലും സജീവം.

 



അതിനിടെ ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേല്‍ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങള്‍ തന്നെ തീരുമാനം എടുക്കട്ടേയെന്നും ഇസ്രയേലി പ്രധാനമന്ത്രി പറഞ്ഞു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാന്‍ തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടണോ എന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ച ശേഷമാണ് ഈ പ്രതികരണം. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇത് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനി തള്ളുകയും ചെയ്തു.

യൂറോപ്യന്‍ വന്‍ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ഇറാനുമായി ആണവചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ഇന്ന് ജനീവയില്‍, ഇറേനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജര്‍മന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. യൂറോപ്യന്‍ മന്ത്രിമാര്‍ ഇതിനു മുന്പായി യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കയാ കല്ലാസുമായും ചര്‍ച്ച നടത്തും. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനു തടയിടുക ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ ശക്തികളുടെ നീക്കം. അമേരിക്കയും ആക്രമണത്തില്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജനീവയില്‍ അടിയന്തര ചര്‍ച്ചയ്ക്കു കളമൊരുങ്ങിയത്. ചര്‍ച്ചയ്ക്ക് അമേരിക്കന്‍ പിന്തുണയുണ്ടെന്നാണു സൂചന. അണുവായുധം നിര്‍മിക്കില്ലെന്ന ഉറപ്പ് ഇറാനില്‍നിന്നു നേടി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും പറയുന്നു. ഇറാന്റെ ആണവപദ്ധതികള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.ആണവപദ്ധതികള്‍ സമാധാന ആവശ്യത്തിനാണെന്ന ഇറാന്റെ വാദം ഇസ്രയേലും പാശ്ചാത്യശക്തികളും അംഗീകരിക്കുന്നില്ല.

 

 



അതിനിടെ ഖമേനി ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചു. ഇറേനിയന്‍ മിസൈല്‍ ആക്രമണമുണ്ടായ ബേര്‍ഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖമേനി ഇനിയും ജീവനോടെ തുടരാന്‍ പാടില്ലെന്നത് ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നായി എന്ന് കാറ്റ്‌സ് പറഞ്ഞു. ഭീരുവായ ഖമേനി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രേലി ജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേര്‍ക്ക് മിസൈല്‍ തൊടുക്കുകയാണ്. ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റമാണിത്. ബങ്കറിലേക്ക് ഇസ്രേലി സേനയെ അയച്ച് ഖമേനിയെ ന്മൂലനം ചെയ്യേണ്ടതായിരുന്നു. ഇറാന്റെ പതിറ്റാണ്ടുകളായി തുടരുന്ന ഖമേനി തന്റെ അനുയായികളോട് ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി ഇറാന്റെ വിഭവങ്ങള്‍ അദ്ദേഹം ചൂഷണം ചെയ്യുകയാണ്. ഇറാനില്‍ ശക്തമായ ആക്രമണത്തിന് സേനയ്ക്കു നിര്‍ദേശം നല്കിയെന്നും ഇസ്രേലി പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗില്‍ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാന്‍ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഏതാണ്ട് 30 മിസൈലുകളാണ് ഇന്നലെ രാവിലെ ഇസ്രയേലിനു നേര്‍ക്കു വന്നത്. ബേര്‍ഷെബ നഗരത്തിലെ സൊറോക്ക മെഡിക്കല്‍ സെന്റര്‍, ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ അടക്കം നാലു സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു. 271 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 71 പേര്‍ക്കു പരിക്കേറ്റത് ആശുപത്രി ആക്രമണത്തിലാണ്. ഇസ്രയേലും തിരിച്ചടിച്ചു. ഇറേനിയന്‍ മിസൈല്‍ പതിച്ച് ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിനു വലിയ നാശമുണ്ടായി. ടെല്‍ അവീവിനു സമീപം ജനവാസ മേഖലകളായ റമാത്ത് ഗാന്‍, ഹോളോണ്‍ എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ച് ബഹുനിലക്കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (31 minutes ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (58 minutes ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (1 hour ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (2 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (4 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (4 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (4 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (5 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (5 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (5 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (5 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (5 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (5 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (5 hours ago)

Malayali Vartha Recommends