Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വാട്ട്സാപ്പ് സ്കാം വഴി നഷ്ടമായത് 45000 രൂപ; എല്ലാത്തിനും കാരണം ആ മെസേജ്; വെളിപ്പെടുത്തലുമായി അമൃത സുരേഷ്!!

20 JUNE 2025 04:44 PM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ അമൃതയെ പരിചയപ്പെടുന്നത്. തന്റെ ലാളിത്യം കൊണ്ടും സ്വരമാധുര്യം കൊണ്ടും അമൃത കയ്യടി നേടിയിരുന്നു.

ഷോയില്‍ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സ്റ്റേജ് ഷോകളും പാട്ടുകളുമൊക്കെയായി സജീവമാവുകയായിരുന്നു. അമൃതയുടെ പാട്ടിനേക്കാളും കൂടുതല്‍ ചര്‍ച്ചയായി മാറിയത് വ്യക്തി ജീവിതമാണ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും തുടര്‍ന്നുണ്ടായ വിവാഹ മോചനവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ വാട്ട്സാപ്പ് സ്കാം വഴി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് അമൃത. അമൃതയുടെ ബന്ധുവിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയായാണ് അമൃതയും ചതിക്കുഴിയിൽപ്പെട്ടത്. അരലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുള്ള കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ ഗായിക പണം ഗൂഗിൾ പെ ചെയ്തു.

പിന്നീട് വീണ്ടും കുറച്ച് കൂടി പണം ആവശ്യപ്പെട്ട് മെസേജ് വന്നപ്പോൾ കാര്യം തിരിക്കാമെന്ന് കരുതി കസിനെ ഫോൺ വിളിച്ചപ്പോഴാണ് അതൊരു ഓൺലൈൻ സ്കാം ആയിരുന്നുവെന്ന് അമ‍ൃത മനസിലാക്കുന്നത്. എനിക്ക് പറ്റിയ പുതിയ മണ്ടത്തരത്തെ കുറിച്ചാണ് പറയാനാണ് ഈ വീഡിയോ. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന മണ്ടത്തരമല്ല. അത് ഇനി ഏതായാലും ഇല്ലയെന്ന് പറഞ്ഞുകൊണ്ടാണ് അമൃതയുടെ വീഡിയോ ആരംഭിക്കുന്നത്.

കൂനിൻ മേൽ കുരുവെന്ന് പറയുന്നത് പോലെ പണി കിട്ടി പണി കിട്ടി 45000 രൂപയോളം വെറുതെ കളഞ്ഞിട്ട് ഇരിക്കുകയാണ് അമൃതയെന്ന് സഹോദരി അഭിരാമിയും പറയുന്നു. മഴക്കാലവും സ്കൂൾ ഓപ്പണിങ്ങിമെല്ലാം ഉള്ളതുകൊണ്ട് ആർട്ടിസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സമയമാണല്ലോ ഇപ്പോൾ.

അങ്ങനെ അടുത്തിടെ ഒരു വാട്സ്ആപ്പ് സ്കാമിൽ ഞാൻ ഉൾപ്പെട്ടു. ഇങ്ങനൊരു സ്കാം നടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സ്കാമിന് ഇരയായപ്പോൾ മുതൽ ഈ സമയം വരെ ഞാൻ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു പ്രശ്നമാണ്. സ്ട്രെസ് വന്നാൽ എനിക്ക് ചിരിവരും. പിന്നെ കിളി പൊട്ടന്മാരെപ്പോലെ ഇരിക്കും. വീട്ടിൽ വലിയ ഇഷ്യു നടന്നാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും.

പിന്നീട് ആരും ഇല്ലാത്ത സമയത്ത് മാത്രമെ ആ വിഷമം പുറത്ത് വരും. നമ്മൾ ഫോൺ വിളിക്കാനായി ഡയൽ ചെയ്ത് കഴിയുമ്പോൾ കേൾക്കുന്ന അനൗൺസ്മെന്റ് ഇതുവരെയും എനിക്ക് ഒരു അലോസരമായാണ് തോന്നിയിട്ടുള്ളത്. സൈബർ കുറ്റവാളികളെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ആ അനൗൺസ്മെന്റ്. തട്ടിപ്പിന് ഇരയായാൽ വിളിക്കാനുള്ള ഒരു ഹെൽപ്പ് ലൈൻ നമ്പറും ആ അനൗൺസ്മെന്റിൽ പറയുന്നുണ്ട്. അതൊന്നും മുമ്പ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.

ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് ഞങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. എമർജൻസിയാണ്... 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ‍ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്.

 

എമർജൻസി ആയതുകൊണ്ട് കൂടുതൽ ചോദിക്കാതെ ‍ഞാൻ പണം അയച്ച് കൊടുത്തു. കൂടാതെ സ്ക്രീൻ ഷോട്ടും എന്റെ ഒരു സെൽഫിയും വരെ അയച്ചു. അപ്പോൾ തന്നെ താങ്ക്യു മെസേജും വന്നു. കൂടാതെ കുറച്ച് പൈസ കൂടി അയക്കാമോയെന്നും ചോദിച്ചു. ഉടൻ ഞാൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷെ ആരും എടുത്തില്ല. കോൾ കട്ടായി. ശേഷം ഞാൻ നോർമൽ കോൾ വിളിച്ചു. അപ്പോൾ അപ്പുറത്തെ തലയ്ക്കൽ കരച്ചിലും നിലവിളിയുമാണ് കേട്ടത്.

എന്റെ വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്തു... നീ പൈസയൊന്നും അയച്ച് കൊടുക്കരുതെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. എനിക്ക് മാത്രമല്ല ചേച്ചിയുടെ കോൺടാക്ടിലുള്ള ഒരുപാട് പേർക്ക് ഇങ്ങനെ പണം ആവശ്യപ്പെട്ട് മെസേജ് പോയിട്ടുണ്ട്. ചേച്ചി ഒരു പാഴ്സൽ ഓഡർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കോൾ ആകുമെന്ന് കരുതി പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോൾ എടുത്തതോടെയാണ് പ്രശ്നമായത്.

ശേഷം ഞങ്ങൾ സൈബർ സെല്ലിൽ പരാതിപ്പെട്ടുവെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും തട്ടിപ്പ് സംഘം പണം എടിഎമ്മിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥരുടെ സഹായം തേടിയാൽ പണം ചിലപ്പോൾ തിരികെ കിട്ടുമായിരുന്നുവെന്നും അമൃത അനുഭവം പങ്കിട്ട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (15 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (16 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends