Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...

20 JUNE 2025 05:20 PM IST
മലയാളി വാര്‍ത്ത

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഇനി ഇനിയുള്ള ഏതു നിമിഷവും പുറത്തുവരാം. ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഭൂഗര്‍ഭ ബങ്കറിനുള്ളില്‍ കഴിയുന്ന ഖൊമേനിയെ അതിശക്തമായ ആക്രമണത്തില്‍ കൊലപ്പെടുത്താനുള്ള ആലോചനയിലാണ് ഇസ്രായേല്‍ പ്രതിരോധ സേന. ഇതിനുള്ള സഹായം അമേരിക്ക ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

ഇനിയുള്ള മണിക്കൂറുകളില്‍ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയും ഖൊമേനി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതായിരിക്കും. ജീവിച്ചിരിക്കാന്‍ ഖൊമേനിയെ അനുവദിക്കില്ലെന്ന് അന്ത്യശാസനം പ്രഖ്യാപിച്ചിരിക്കുന്നത് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ്. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്ന നിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഖൊമേനി കൊല്ലപ്പെട്ടാല്‍ ഇറാന്റെ ഭാവി എന്ന് എന്ന ചര്‍ച്ചകള്‍പോലും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആയത്തുള്ള ഖൊമേനിയെ ഇനിയും ജീവിച്ചിരിക്കാന്‍ അനുവദിക്കാനാവില്ലെന്നും ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖൊമേനേയിയെന്നും ഇസ്രായേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെയൊരാളെ ഇനി ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ അനുവദിക്കില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്ന ഖൊമേനിക്ക് അധികനാള്‍ നിലനില്‍ക്കാനാകില്ലെന്നും ഖൊമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രായേല്‍ പ്രതിരോധ സേന പര്യാപ്തമാമെന്നും സൈന്യത്തിന് എല്ലാ വിധ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും കാറ്റ്‌സ് വ്യക്തമാക്കുന്നു.


ഇസ്രായേലിന്റെ ആശുപത്രി ആക്രമിച്ച ഇറാന്‍ നടപടിക്ക് മാപ്പില്ലെന്ന് പറഞ്ഞ കാറ്റ്സ് ഇറാന്‍ നടത്തിയിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ആഞ്ഞടിച്ചു. ഖൊമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകുമെന്നായിരുന്നു കാറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഖൊമേനിയെ കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധസേന കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവില്‍ ഇസ്രയേലിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ഖമനേയിയാണെന്നും കാറ്റ്‌സ് ആരോപിച്ചു.


ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ടെല്‍ അവൈവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ നാശനഷ്ടമുണ്ടായി. തെക്കന്‍ ഇസ്രയേല്‍ നഗരത്തിലെ സൊറോക മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വന്‍ നാശനഷ്ടമുണ്ടാവുകയും മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ സായുധസംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനില്‍ക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രായേലും ഇറാനും യുദ്ധം ശക്തമാക്കുകയാണ്.

 

വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ബീര്‍ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നത് ഇസ്രായേലിന് വലിയ തിരിച്ചടിയായിട്ടുണ്ട്. തെക്കന്‍ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ഇസ്രായേലിന്റെ സൈനിക ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാന്‍ പറയുന്നു. ഇറാനിലെ ഖൂം നഗരത്തില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ ആണവസമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ ഇസ്രയേലിനെ സഹായിക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


ഫൊര്‍ദോ തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബും ബോംബുകള്‍ ലക്ഷ്യത്തിലിടാന്‍ സ്റ്റെല്‍ത്ത് വിമാനങ്ങളും അമേരിക്ക നല്‍കും. ഖൊമേനിയെ കൊലപ്പെടുത്താനും ഇതേ സംവിധാനം പ്രയോഗിക്കാനാണ് ഇപ്പോഴത്തെ ആലോചനകള്‍. ഖൊമേനി എവിടെയുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരിക്കെ ഏതു നിമിഷവും ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെടാനുള്ള സാഹചര്യമാണ്. ഇന്നു രാവിലെയും ഇസ്രായേലിലേക്ക് ഇറാന്‍ നിരവധി മിസൈലുകള്‍ വര്‍ഷിച്ച സാഹചര്യത്തില്‍ ഇന്നുതന്നെ ഇസ്രായേല്‍ അറ്റകൈ പ്രയോഗത്തിന് അമേരിക്കയ്‌ക്കൊപ്പം കളത്തില്‍ ഇറങ്ങുകയാണ്.


ഖൊമേനി നിരുപാധികം കീഴടങ്ങണമെന്നും അതല്ലെങ്കില്‍ ആക്രമണം വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍യിരിക്കുന്നത്. എന്നാല്‍ കീഴടങ്ങാനുള്ള ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിയിരിക്കുതയാണ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരേ സൈനിക ഇടപെടല്‍ നടത്തിയാല്‍ അമേരിക്കയിലെ ക്രിമിനല്‍ ഭരണകൂടവും അതിന്റെ വിഡ്ഢിയായ പ്രസിഡന്റും വിവരമറിയുമെന്ന് ഇറാന്റെ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഭീഷണിപ്പെടുത്തിയിയിരിക്കുന്നത്. സൈനിക നടപടിക്ക് ഇറങ്ങിയാല്‍ വന്‍നാശനഷ്ടം നേരിടേണ്ടിവരുമെന്ന് ഖൊമേനിയെ കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രയേല്‍ പ്രതിരോധസേന കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും നിലവില്‍ ഇസ്രയേലിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ഖമനേയിയാണെന്നും കാറ്റ്‌സ് ആരോപിച്ചു. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത് ട്രംപിനെ ചൊടിപ്പിച്ചു.


ട്രംപ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തത്. ഇറാനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു. ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍. ഖൊമേനി എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്ന് യുഎസ്പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖൊമേനിയെ ഇല്ലാതാക്കാനാണ് തങ്ങളൊരുങ്ങുന്നതെന്ന് ഇസ്രയേല്‍ ഭരണകൂടവും പ്രസ്താവനകള്‍ ആവര്‍ത്തിച്ച് ഇറക്കിക്കഴിഞ്ഞു. ഇതിനിടെ ഇറാന് ആയുധസഹായവുമായി ചൈന നീക്കം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു.

അങ്ങനെയെങ്കില്‍ അമേരിക്ക ചൈനയ്ക്കു നേരേ ആക്രമണം നടത്തുമോ എന്ന ആശങ്കയും പുറത്തുവരികയാണ്. പശ്ചിമേഷ്യയില്‍ ആണവായുധ പയോഗമുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖൊമേനിയെ വധിച്ചേക്കാമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതിനാല്‍ ഇറാന്റെ പുതിയ ഭരണാധികാരിയാരാകും എന്നതിലും ചര്‍ച്ചകള്‍ പുറത്തുവരുന്നുണ്ട്. ആയത്തുള്ള ഖൊമേനിയുടെ രണ്ടാമത്തെ പുത്രന്‍ മൊജ്താബ ഖൊമേനി അടുത്ത പിന്‍ഗാമിയാകുമെന്നാണ് സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (39 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (49 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends