തകരാര്‍ പരിഹരിക്കാനാകാതെ... ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി...

രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനാകാതെ... ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ മെയ്‌ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും.
എയര്‍ ഇന്ത്യയുടെ ഹാങ്കര്‍ ആണിത്. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിര്‍ദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്. വിമാനം നിര്‍മിച്ച ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും ടീമിലുണ്ട് ഇവര്‍ എത്തുന്നതോടെ തകരാര്‍ പരിഹരിക്കാനായി കഴിയുമെന്ന് പ്രതീക്ഷ.
തകരാര്‍ പരിഹരിക്കാനായി യുദ്ധക്കപ്പലില്‍ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തെ തിരിച്ചുപോയിട്ടുണ്ടായിരുന്നു. അമേരിക്കന്‍ നിര്‍മിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്.
അതേസമയം രണ്ടാഴ്ച മുന്‍പാണ് എഫ് 35-ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്.
"
https://www.facebook.com/Malayalivartha