ബ്രിട്ടന്റെ യുദ്ധ വിമാനത്തിന്റെ പേരിലുള്ള ആശങ്കകൾ ഇനിയും ഒഴിഞ്ഞിട്ടില്ല..എഫ് 35 ബി വിമാനം യുകെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യില്ല..ബ്രിട്ടന്റെ യുദ്ധ വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റും..

തിരുവനന്തപുരം വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി പറന്നിറങ്ങിയ ബ്രിട്ടന്റെ യുദ്ധ വിമാനത്തിന്റെ പേരിലുള്ള ആശങ്കകൾ ഇനിയും ഒഴിഞ്ഞിട്ടില്ല.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു തീരദേശ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന, തകർന്ന F-35B യെക്കാൾ ലജ്ജാകരമായ ഒരു പരസ്യം അഞ്ചാം തലമുറ F-35 സ്റ്റെൽത്ത് ഫൈറ്ററുകൾക്ക് ഉണ്ടാകില്ല. ലോകത്തെ തന്നെ കീഴടക്കാൻ ശേഷിയുള്ള കരുത്താനാണ് ഇപ്പോൾ ഒന്നനങ്ങാൻ പോലുമാകാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നത് .
വിമാനം വന്നിറക്കിയ ആ സ്ഥലത്തു നിന്നും ഒരടി പോലും മാറ്റാൻ വിമാനത്തിന്റെ ഉടമസ്ഥർ സമ്മതിക്കുന്നില്ല . എന്നാൽ അവരുടെ മാത്രം താല്പര്യങ്ങൾ നോക്കി കൊണ്ട് അതിവിടെ തുടരാൻ അനുവദിക്കില്ലെന്ന് നമ്മുടെ രാജ്യവും ആവശ്യപെട്ടിട്ടുണ്ട് . ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം . ബ്രിട്ടന്റെ യുദ്ധ വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റും. എഫ് 35 ബി വിമാനം യുകെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യില്ല. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റുന്നത്. ബ്രിട്ടണ്‍ നേവിയുടെ വിമാനം ആയതു കൊണ്ട് തന്നെ പാര്‍ക്കിങ് ഫീ വാങ്ങണമോ എന്നതില്‍ തീരുമാനമായിട്ടില്ല.
അറ്റകുറ്റപ്പണികള്‍ പരാജയപ്പെട്ടാല്‍, ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന ഭീമന്‍ കാര്‍ഗോ വിമാനത്തില്‍എഫ്-35നെ എയര്‍ലിഫ്റ്റ് ചെയ്ത് യുകെയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു. തല്‍ക്കാലം ഇത് വേണ്ടെന്ന് വച്ചുവെന്നാണ് സൂചന. 15ന് വിമാനം റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഹാംഗറിലേക്ക് മാറ്റാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും 12 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനം വിദഗ്ദ്ധരെത്തിയശേഷം മാറ്റുന്നതില്‍ തടസമില്ലെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.എഫ്-35 ന്റെ തകരാറിന്റെ സമയവും എഫ്-35 നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിന് ഇതിലും മോശമായ സമയമുണ്ടായിരിക്കില്ല .
ഈ വർഷം ആദ്യം, ഫെബ്രുവരി 13 ന്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ആത്യന്തികമായി ഇന്ത്യയ്ക്ക് എഫ്-35 സ്റ്റെൽത്ത് ഫൈറ്ററുകൾ നൽകുന്നതിനുള്ള വഴിയൊരുക്കുകയാണ് ഞങ്ങൾ."എന്നും പറഞ്ഞിരുന്നു എന്നാൽ ട്രംപിന്റെ അപ്രതീക്ഷിത വാഗ്ദാനം ഇന്ത്യയെ അത്ഭുതപ്പെടുത്തി. പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ ഓഫർ മറ്റൊരു സന്ദർഭത്തിൽ വിശദീകരിച്ചു .
"ഇന്ത്യ ഒരു നൂതന വ്യോമയാന പ്ലാറ്റ്‌ഫോം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്, ആ പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് നിലവിൽ ഒരു നിർദ്ദേശത്തിന്റെ ഘട്ടത്തിലാണ്. എന്നാൽ ഇക്കാര്യത്തിൽ ഔപചാരിക പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞു .ചുരുക്കി പറഞ്ഞാൽ ഇന്ത്യ അത് വാങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല . ഏതായാലും അത് നന്നായി പോയി . ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാനം ഇല്ല.
https://www.facebook.com/Malayalivartha