അമര്‍നാഥ് തീര്‍ഥാടനം... സുരക്ഷാസംവിധാനം ശക്തമാക്കി

അമര്‍നാഥ് തീര്‍ഥാടനം അടുത്തയാഴ്ച തുടങ്ങാനിരിക്കേ, ഈ മേഖലയില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മു-കശ്മീര്‍ പോലീസിനുപുറമേ, അര്‍ധസൈനികവിഭാഗത്തിന്റെ 180 കമ്പനികളെയും സുരക്ഷയ്ക്കായി നിയോഗിച്ചതായി ജമ്മു-കശ്മീര്‍ പോലീസ്
ആദ്യസംഘം ജൂലായ് മൂന്നിന് യാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് അമര്‍നാഥിലേക്കു പോകാന്‍ രണ്ടുവഴികളുണ്ട്. അനന്തനാഗ് ജില്ലയിലെ പഹല്‍ഗാം വഴി 48 കിലോമീറ്റര്‍ ദൂരമുണ്ട്. ഗന്ധര്‍ബാള്‍ ജില്ലയിലെ ബാല്‍തള്‍ വഴിയുള്ള യാത്രയില്‍ 14 കിലോമീറ്റര്‍ കുറവാണെങ്കിലും കഠിനമായ പാതയാണിത്. ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha