ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കും തിരക്കും.... അറുന്നൂറിലേറെ പേര്‍ക്ക് പരുക്ക്

ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 625 പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. രഥം വലിക്കുന്ന വടങ്ങള്‍ പിടിക്കാനായി ഭക്തര്‍ കൂട്ടത്തോടെ മുന്നോട്ടുവന്നതാണ് തിക്കുംതിരക്കിനും കാരണമായതെന്നാണ് വിവരമുള്ളത്. പലരും തളര്‍ന്നുവീണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പരിക്കേറ്റവരില്‍ 70 ഓളം പേര്‍ പുരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ബാലഗണ്ടി പ്രദേശത്തിന് സമീപവും രഥയാത്രയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha