ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു

ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പില്‍ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ഇരു ടീമുകളും മികച്ച റെക്കോര്‍ഡുകളോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെപ് ഗാര്‍ഡിയോളയുടെ ടീം ആധിപത്യം സ്ഥാപിച്ച് ജയം സ്വന്തമാക്കി. ഒമ്പതാം മിനിറ്റില്‍ ജെറമി ഡോകുവിലൂടെ ഗോളടിച്ച് സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്.
എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ എഡേഴ്സന്റെ പിഴവ് മുതലെടുത്ത ട്യൂണ്‍ കൂപ്മൈനേഴ്സ് തിരിച്ചടിച്ച് മത്സരം 1-1ന് സമനിലയിലാക്കി. 26-ാം മിനിറ്റില്‍ പിയറി കലുലു സെല്‍ഫ് ഗോള്‍ നേടിയതോടെ സിറ്റി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളില്‍ പകരക്കാരനായ എര്‍ലിംഗ് ഹാലാന്‍ഡ് ക്ലബിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. തുടര്‍ന്ന് കളത്തിലിറങ്ങിയ ഫില്‍ ഫോഡന്‍ മൂന്ന് മിനിറ്റിനുള്ളില്‍ വലകുലുക്കുകയും തുടര്‍ന്ന് സാവിഞ്ഞോയുടെ ലോങ് റേഞ്ച് സ്‌ട്രൈക്കും പിറന്നതോടെ സിറ്റി വിജയം ഉറപ്പിച്ചു.
"
https://www.facebook.com/Malayalivartha