ടെമ്പോയുടെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം... മകന്‍ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി

ടെമ്പോയുടെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ വെടിവെച്ചു. വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പൂര്‍ മേഖലയിലാണ് സംഭവം നടന്നത്. സ്വദേശമായ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിനാണ് ഇവര്‍ ടെംമ്പോ വാടകക്കെടുത്തത്.
കേസിലെ പ്രതിയായ ദീപകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൈയില്‍ നിന്നും തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
സി.ഐ.എസ്.എഫില്‍ നിന്നും എസ്.ഐയായി വിരമിച്ച സുരേന്ദ്ര സിങ്ങാണ് വെടിയേറ്റ് മരിച്ചത്. ഇടതുനെഞ്ചിലാണ് വെടിയുണ്ടയേറ്റത്.
ആറ് മാസം മുമ്പാണ് സുരേന്ദ്ര സിങ് സി.ഐ.എസ്.എഫില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ജന്മസ്ഥലത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. വാഹനത്തിന്റെ പിന്നില്‍ സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സുരേന്ദ്ര സിങ് ടെമ്പോയുടെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു.
ഇത് ഇഷ്ടപ്പെടാതിരുന്ന മകന്‍ അച്ഛനുമായി തര്‍ക്കിച്ചു. ഒടുവില്‍ പിതാവിനെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി പൊലീസ്.
"
https://www.facebook.com/Malayalivartha