Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..

03 JULY 2025 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..! 28 കാരിയെ പെറ്റ തള്ളയും തന്തയും,കൊന്ന് കെട്ടി തൂക്കി,കാവലിരുന്നു

അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ലെന്ന് മകള്‍: കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു...

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?

യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റത്തൂരിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതില്‍ നിന്നും മറ്റു ദുരൂഹതകള്‍ ഇല്ലെന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് വ്യക്തമാക്കിയത്. ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സൂചിപ്പിച്ചാണ് അനൂപിന്റെ ആത്മഹത്യാ കുറിപ്പ്.

സുഹൃത്തുക്കളോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു എന്ന വിധത്തിലാണ് കുറിപ്പുള്ളത്. 'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന്‍ ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല. ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല. ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്'- ഇങ്ങനെയാണ് അനൂപ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഈ ആത്മഹത്യാ കുറിപ്പിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തും.

 

 


അനൂപിന്റെ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്ന സൂചനയാണ് ആത്മഹത്യാ കുറിപ്പില്‍ ഉള്ളത്. അത് എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുറമേ തീര്‍ത്തും സന്തോഷവാനായിരുന്നു അനൂപ്. അതുകൊണ്ട് തന്നെ അനൂപ് ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം പൊതു-സംഗീത രംഗത്ത് സജീവമായിരുന്നു.

ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും തന്റെ കലാസപര്യയില്‍ അനൂപ് മുഴുകുയിരുന്നു. 'ആദ്യമായ് കണ്ടനാള്‍/പാതിവിരിഞ്ഞുനിന്‍ പൂമുഖം...' ഞായറാഴ്ച വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാവിരുന്നില്‍ ഈ ഗാനം ആലപിച്ചാണ് അനൂപ് വെള്ളാറ്റഞ്ഞൂര്‍ മടങ്ങിയത്. തൊട്ടടുത്ത ദിവസം തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസ് എടുത്തിരുന്നു.

അധ്യാപനം ഇഷ്ടപ്പെട്ട വ്യക്തിയായ അനൂപ് പതിവുപോലെയാണ് വിദ്യാര്‍ഥികളുമായി സംവദിച്ചു ക്ലാസെടുത്തത്. എന്നാല്‍, തൊട്ടടുത്ത ദിവസം സംഗീതലോകത്തില്‍ നിന്നും അനൂപ് സ്വയം വിടവാങ്ങുകയായിരുന്നു. നഗരത്തിലെ ഫ്‌ലാറ്റില്‍ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 



ഇടയ്ക്കയിലും ഗിറ്റാറിലും ഹാര്‍മോണിയത്തിലുമെല്ലാം അനൂപ് കൈവഴക്കം നേടിയിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും സോപാനസംഗീതവും കവിതയുമെല്ലാം പല വേദികളില്‍ അവതരിപ്പിച്ചു. ഞായറാഴ്ചത്തെ സംഗീതപരിപാടിക്കുശേഷം മടങ്ങുമ്പോള്‍ സുഹൃത്തുക്കളോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു- 'ജന്മനാടായ വെള്ളാറ്റഞ്ഞൂര്‍ എന്റെ പേരില്‍ക്കൂടി പ്രശസ്തമാകണം.'' പുതുതായി വാങ്ങിയ കാറിലായിരുന്നു ഈ വരവ്. വീട്ടുകാരുടെ കുട്ടനും നാട്ടുകാരുടെ അനൂപ് മാഷുമായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂര്‍.

ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്.

2019ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത 'പൂരം ജനിച്ചൊരുനാട്...' എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കുടുംബാംഗമാണ്.

തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാര്‍വതി. മക്കള്‍: പാര്‍വണ, പാര്‍ഥിപ്. സംസ്‌കാരം ഇന്ന് രാവിലെ വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പില്‍ നടന്നു.
ഇന്നലെ വരെ നമ്മളോഡപ്പാം ചിരിച്ചും കളിച്ചും സംസാരിച്ചു പോയ ഒരാൾ പെട്ടന്ന് മരണപ്പെടുന്നു . ചിലപ്പോൾ ആത്മഹത്യയാവാം ചിലപ്പോൾ അപകടമാവാം . ആ ശൂന്യതയും അതിന്റെ വേദനയും വളരെ വലുതായിരിക്കും . അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ. ഇപ്പോൾ  സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്. സംസ്കാരം ബുനധനാഴ്ച

 



 രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ: പാർവണ, പാർഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തിൽ മന്ത്രി ആർ.ബിന്ദു അനുശോചിച്ചു.ഇപ്പോഴിതാ ഒരു ഫേസ്ബുക് പോസ്റ്റാണ് വൈറലായിരിക്കുന്നത് . പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് . തങ്ങളുടെ പ്രിയപ്പെട്ട അനൂപ് മാഷ് (41) മരിച്ചു എന്ന വാർത്ത ഏറെ ഞെട്ടലോടെയും സങ്കടത്തോടെയുമാണ് വിവേകോദയം   ഹയർസെക്കണ്ടറി  സ്കൂളിലെ കുട്ടികളും അധ്യാപകരും ശ്രവിച്ചത്. മാഷ് സ്വയം ജീവനൊടുക്കിയതാണ് എന്ന്  പിന്നീട് പറഞ്ഞു കേട്ടപ്പോൾ  സഹപ്രവർത്തകർ അന്തം വിട്ടിരുന്നു പോയി. ജീവിതം പാതിവഴിയിൽ പോലും എത്തുന്നതിനു മുമ്പേ എന്തിന് മാഷ് ഈ ലോകത്തോട് വിട പറഞ്ഞു ?ആ ചോദ്യം അവർക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു.തൃശൂർ വെള്ളാറ്റഞ്ഞൂർ കല്ലാറ്റ്  പരേതനായ പീതാംബരൻ മാസ്റ്ററിന്റെ മകനാണ് മരിച്ച അനൂപ്. 41 വയസ്സായിരുന്നു.തൃശ്ശൂർ ചെല്ലൂർ ഫ്ലാറ്റിലാണ്  മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന്  നിഗമനം.വിവേകോദയം സ്കൂളിലെ  ഹയർസെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനാണ്.കലാ- സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന അദ്ദേഹം  മികച്ച ഗായകനാണ്.  ഇലഞ്ഞിക്കൂട്ടം ബാന്റിന്റെ ലീഡറും, ഡയറക്ടറും ആണ് . അനൂപിന്റെ മരണം സഹപ്രവർത്തകരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

 



 മുൻപ് കേരളവർമ്മ കോളേജിൽ അനൂപിന്റെ സഹപ്രവർത്തകയായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ:പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ഒരു ജീവിതം എന്തിനാണ് പാതി വഴി പോലുമെത്തും മുൻപ് അവസാനിപ്പിച്ചു കളഞ്ഞത്? പാട്ടും ഉപകരണസംഗീതവും സർഗ്ഗാത്മകത ഉടൽ പൂണ്ടതു പോലുള്ള സംഘാടനവൈഭവവും ഉള്ള, വിദ്യാർത്ഥികളുടെ സ്നേഹം ആവോളം ലഭിച്ചിരുന്ന അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി നിങ്ങൾ എത്ര പേരെ പ്രചോദിപ്പിച്ചു! വിവേകോദയം സ്കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുൾപ്പടെ നിരവധി പരിപാടികളിൽ പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിച്ച നിങ്ങൾ, കേരളവർമ്മ കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയിരിക്കേ ഞങ്ങൾ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ജീവിതത്തിൽ സംഗീതവും പ്രകാശവും നിറച്ച നിങ്ങൾ, എല്ലാവരുടെയും മനം കവർന്ന സ്നേഹഭാജനം ആയിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു എന്നറിയില്ല. ..അവസാനം കണ്ടത് തൃശൂർ പൂരത്തിന് തെക്കേ ഗോപുരനടയിൽ കുട്ടികളോടൊപ്പം ഗിറ്റാർ മീട്ടി പാട്ടു പാടി റിപ്പോർട്ടർ ചാനൽ പരിപാടിയിൽ നിറയുന്നത്. .. അന്ന് നമ്മളൊന്നിച്ച് പാടിയത് “എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ”...ഒന്നും അറിയാൻ കഴിയാത്തത് മനുഷ്യ മനസ്സിനെ പറ്റിയയാണ് പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല. ..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (22 minutes ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (37 minutes ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (1 hour ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (1 hour ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (1 hour ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (1 hour ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (1 hour ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (1 hour ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (2 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (2 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (2 hours ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (3 hours ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (3 hours ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (3 hours ago)

Malayali Vartha Recommends