വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. യെല്ലോ ജാഗ്രത നിര്‍ദ്ദേശം ലഭിച്ചതിനാല്‍ മേഖലയില്‍ നിരോധനം പിന്‍വലിക്കുന്നതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ ഉത്തരവിട്ടു.
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha