കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു...വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്‌കാരം നടത്തുക

കണ്ണീരടക്കാനാവാതെ... കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമാണ് സംസ്‌കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരിമാനിച്ചത്.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പാണ് വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
https://www.facebook.com/Malayalivartha