VS ഇല്ലാത്ത വേലിക്കകത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്....!!!!! അനാഥമായി........

ആറു കൊല്ലം മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽ കഴിഞ്ഞ വീട്ടിലേക്ക് അവസാനമായി വിഎസ് എത്തി. മക്കൾ രണ്ടാളും അടുത്തടുത്തു താമസിക്കണമെന്ന വിഎസിന്റെ ആഗ്രഹ പ്രകാരം നഗരത്തിലെ ബാർട്ടൻഹില്ലിൽ മകൻ വി.എ.അരുൺകുമാർ നിർമിച്ച ‘വേലിക്കകത്ത്’ വീട്. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ അന്ത്യോപചാരം അർപ്പിക്കാനും പ്രിയ സഖാവിനെ അവസാനമായൊന്നു കാണാനുമെത്തിയ ജനാവലിക്കു 11.30 വരെ സിപിഎം നേതൃത്വം അവസരം നൽകി. ഒടുവിൽ, വീട്ടിലേക്കു കൊണ്ടു പോകാൻ സമയമായെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ സ്പീക്കർ ഘടിപ്പിച്ച വാഹനത്തിൽ അറിയിപ്പു നൽകി.
https://www.facebook.com/Malayalivartha