തൊഴിലാളി വര്‍ഗത്തിന്റെ ധീരപുത്രന്‍ അന്ത്യവിശ്രമത്തിനായി ജന്‍മനാട്ടിലെത്തി....

തിക്കും പെരുമഴയും അവശതയും അതിജീവിച്ച് തെരുവില്‍ നിലയുറപ്പിച്ച പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങളേറ്റു വാങ്ങി വിഎസ് പുന്നപ്ര- വയലാറിന്റെ ചുവന്ന മണ്ണിലേക്ക്. ഇന്നലെ വൈകുന്നേരം തുടങ്ങിയ വിലാപയാത്ര ഓരോ പോയന്റിലും അക്ഷരാര്‍ഥത്തില്‍ ചരിത്രം കുറിക്കുകയായിരുന്നു. തിങ്ങി നിറഞ്ഞ ജനസാഗരം നിറഞ്ഞ കണ്ണുകളുമായി വിഎസിനെ ഇടനെഞ്ചില്‍ സ്വീകരിക്കുകയും ചെയ്തു.
ഇന്നലെ രാത്രി 9 ന് വിഎസിനെ വീട്ടിലെത്തിക്കുമെന്ന കണക്കുകൂട്ടലുകളാകെ തെറ്റുകയായിരുന്നു.പുന്നപ്ര വയലാറില്‍ ചോര ചിന്തിയ രക്തസാക്ഷികള്‍ക്കൊപ്പം അധികം വൈകാതെ ഇനി സഖാവും അണിചേരും. ബ്രിട്ടീഷ് പട്ടാളത്തേയും സര്‍ സിപിയുടെ ദുര്‍ഭരണത്തേയും നേരിട്ടുകൊണ്ടായിരുന്നു മനുഷ്യന്റെ അവകാശത്തിനായുള്ള ആ യുവ വിപ്ലവകാരിയുടെ ലോംഗ് മാര്‍ച്ചിന് ആലപ്പുഴയില്‍ തുടക്കമായത്.പിന്നീട് പതിറ്റാണ്ടുകളോളം നീണ്ട കമ്യൂണിസ്റ്റ് ജീവിതം.സമര പോരാട്ടങ്ങള്‍ ജയിലറകള്‍ ഒളിവിലെ പ്രവര്‍ത്തനങ്ങള്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha