ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നില്‍ ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്...

ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നില്‍ ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. ആലുവ അമ്പാട്ടുകാവ് പമ്പിന് എതിര്‍വശത്ത് ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടം സംഭവിച്ചത്്.
ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും മഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്.
മുന്നില്‍ പോയ ഇന്നോവ കാറില്‍ ഇടിക്കാതിരിക്കാനായി സൂപ്പര്‍ ഫാസ്റ്റ് ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടുപുറകിലുണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘതത്തില്‍ സൂപ്പര്‍ ഫാസ്റ്റിന്റെ പുറക് വശവും ഫാസ്റ്റ് പാസഞ്ചറിന്റെ മുന്‍ ഭാഗവും തകര്‍ന്നനിലയിലായി. പരുക്കേറ്റവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
"
https://www.facebook.com/Malayalivartha