ഹരിദ്വാറിലെ മന്‍സാദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരണ സംഖ്യ എട്ടായി... മുപ്പതിലേറെ പേര്‍ക്ക് പരുക്ക്

ഹരിദ്വാറിലെ മന്‍സാദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും മരണ സംഖ്യ എട്ടായി മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകളുള്ളത്. അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഞായറാഴ്ച രാവിലെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഒരാള്‍ക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയില്‍ താഴെ വീണ് പോവുകയായിരുന്നു.
്അതേസമയം ക്ഷേത്രം മലയുടെ മുകളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ദുഷ്‌കരമായിരുന്നു. കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.അപകടത്തില്‍ അന്വേഷണത്തിനും കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha