പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് നാളെ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ബുധനാഴ്ച 5.30നും 6.30നും ഇടയ്ക്ക് നടക്കും. കോര്‍പറേഷന്‍ സ്ഥലത്ത് കൃഷി ചെയ്ത കതിര്‍ക്കറ്റകള്‍ മേയര്‍ ആര്യ രാജേന്ദ്രനില്‍നിന്ന് ക്ഷേത്ര ഭരണ സമിതി അംഗം കരമന ജയന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് എന്നിവര്‍ ഏറ്റുവാങ്ങി.
നഗരസഭ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് കൃഷിചെയ്താണ് നിറപുത്തരിക്കുള്ള കതിര്‍ക്കറ്റകള്‍ വര്‍ഷങ്ങളായി നല്‍കുന്നത്. പാലക്കാട് കൊല്ലങ്കോടുനിന്ന് എത്തിക്കുന്ന കതിരുകളും ഉപയോഗിക്കാറുണ്ട്.
"
https://www.facebook.com/Malayalivartha