മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി

മലപ്പുറത്ത് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ ചൊല്ലി ആണ് തര്‍ക്കം ഉണ്ടായത്. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അടിപിടിക്ക് പിന്നാലെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പരിയാപുരം സ്‌കൂളിന് മുന്നിലാണ് അടിപിടിയുണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി കണ്ട് പിടിച്ചുമാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മര്‍ദനമേറ്റു. ഇദ്ദേഹത്തിന്റെ അടിവയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. ഇയാളും രണ്ട് വിദ്യാര്‍ത്ഥികളും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടോളം പേര്‍ വന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























