പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു

പുതിയ സഹകരണ നയം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കുമെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. തട്ടിപ്പ് നടത്തി മണിമാളികയും ആഡംബര വാഹനങ്ങളും വാങ്ങുകയും പാവപ്പെട്ടവരുടെ ചില്ലിക്കാശ് തിരികെ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന ആളുകളെ ഉരുക്കുമുഷ്ടിയോടെ സർക്കാർ നേരിടുമെന്നും കാസർഗോട്ടെ കാഞ്ഞങ്ങാട് നടന്ന സഹകരണ വാരാഘോഷ സമാപന സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ഏകദേശം 450 മുതൽ 500 വരെ സഹകരണ സംഘങ്ങൾ നിക്ഷേപ പ്രതിസന്ധി നേരിടുന്നുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കേണ്ടതുണ്ട്. പ്രതിസന്ധിയിലായ സംഘങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകൾ മൂലമല്ല പ്രതിസന്ധി നേരിടുന്നത്. സുതാര്യതയില്ലായ്മ, ആന്തരിക ദൗർബല്യങ്ങൾ, കോവിഡ് കാലത്തെ പ്രതിസന്ധികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടിവ്, വായ്പാ തിരിച്ചടവിലെ വീഴ്ചകൾ, രോഗങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയും സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കാർഷിക കടാശ്വാസവുമായി ബന്ധപ്പെട്ട കുടിശ്ശിക ലഭിക്കാത്തതും ചില സംഘങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത്തരം കാരണങ്ങളാൽ പ്രതിസന്ധിയിലായ സംഘങ്ങളെ തിരിച്ചറിഞ്ഞ് സഹായിക്കുന്നതിന് സർക്കാർ പദ്ധതി ആവിഷ്കരിക്കും. 2017-ൽ സഹകരണ നയം നിലവിൽ വന്നതിനുശേഷം മറ്റൊരു നയം രൂപീകരിച്ചിട്ടില്ല. പുതിയ സഹകരണ നയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ഡിസംബറിൽ ആരംഭിക്കും
ദുബൈയിൽ നിന്ന് ടെൽഅവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലെ താബുകിൽ ഇറക്കി. FZ1073 വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.
പറന്നുയർന്നതിന് പിന്നാലെ വിമാനം ആദ്യം ‘7700’ എന്ന പൊതുവായ അടിയന്തര കോഡ് പ്രക്ഷേപണം ചെയ്തു. പിന്നീട് ‘7500’ എന്ന കോഡിലേക്ക് മാറി. വിമാനത്തിൽ അനധികൃത ഇടപെടൽ അഥവാ ഹൈജാക്കിംഗ് സാധ്യത സൂചിപ്പിക്കുന്ന കോഡാണിത്. തുടർന്ന് വീണ്ടും ‘7700’ കോഡിലേക്ക് മാറിയ വിമാനം താബുക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
അടിയന്തര സാഹചര്യത്തിന് പൈലറ്റുമാർ തമ്മിലുണ്ടായ ശാരീരിക ഏറ്റുമുട്ടലാണ് കാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ബഹളം കേട്ടതായും ഒരു പൈലറ്റിന് പരുക്കേറ്റതായും യാത്രക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. കത്തി ഉപയോഗിച്ചെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യം വിമാനക്കമ്പനിയോ മറ്റ് ഔദ്യോഗിക ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല.
‘7500’ കോഡ് ലഭിച്ചതോടെ ഹൈജാക്കിംഗ് സംശയം ഉയർന്നിരുന്നു. തുടർന്ന് ഇസ്രായേൽ സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കി. എന്നാൽ സംഭവം നിയന്ത്രണവിധേയമാണെന്നും യാത്രക്കാരെ സുരക്ഷിതമായി ഇസ്രായേലിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























