Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..


ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..


രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..


പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..


ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..

20 NOVEMBER 2026 04:33 PM IST
മലയാളി വാര്‍ത്ത

സ്വർണവില കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു. 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3517 ഡോളർ വരെയെത്തി രാജ്യാന്തരവില. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ വർഷം ജനുവരിയിൽ വില 5600ന് മുകളിലെത്തി റെക്കോർഡ് കുറിച്ചിരുന്നു. കേരളത്തിൽ ഇന്നു വില ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ ഇടിഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ താഴ്ന്ന് 92,080 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിനു വില 385 രൂപ കുറഞ്ഞ് 9420 രൂപയാണ്. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വൻതോതിൽ ഇടിഞ്ഞു.

14 കാരറ്റ് സ്വർണവില ഗ്രാമിന് 300 രൂപ താഴ്ന്ന് 7375 രൂപ. ഗ്രാമിന് 4760 രൂപ കൊടുത്താൽ ഇന്ന് 9 കാരറ്റ് സ്വർണം കിട്ടും; ഇന്നു കുറഞ്ഞത് 190 രൂപ.വെള്ളിവിലയും തകർന്നുവീഴുകയാണ്. രാജ്യാന്തരവില ഔൺസിന് 7.17% ഇടിഞ്ഞ് 41.94 ഡോളറായി. രാജ്യാന്തര വിലയിലെ ട്രെൻഡിന് പുറമേ വ്യാവസായിക രംഗത്തുനിന്നുള്ള ഡിമാൻഡും കുറയുമോ എന്ന ആശങ്കയും വെള്ളിവിലയെ വീഴ്ത്തുന്നു. കേരളത്തിൽ ഗ്രാമിന് 5 രൂപ കുറഞ്ഞ് ഇന്ന് 175 രൂപയിലെത്തി.നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത് എന്ന് ചോദിച്ചാൽ യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം.

 

എന്നാൽ, ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കുതിച്ചുകയറിയതോടെഅമേരിക്കയുടെ മാത്രമല്ല, ലോകരാജ്യങ്ങളുടെയെല്ലാം പണപ്പെരുപ്പക്കണക്ക് പാളി.ഈ പണപ്പെരുപ്പം എന്ന് വച്ചാൽ ഒരു സമ്പദ്‌വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വില പൊതുവായി ഉയരുന്നതിനെയും, അതിലൂടെ പണത്തിന്റെ ക്രയശേഷി (വാങ്ങാനുള്ള കഴിവ്) കുറയുന്നതിനെയുമാണ് പണപ്പെരുപ്പം (Inflation) എന്ന് പറയുന്നത്.ലളിതമായ ഉദാഹരണം..പത്ത് വർഷം മുൻപ് 100 രൂപയ്ക്ക് വാങ്ങാൻ കഴിഞ്ഞിരുന്ന സാധനങ്ങൾ ഇന്ന് വാങ്ങാൻ 200 രൂപ നൽകേണ്ടി വരുന്നുണ്ടെങ്കിൽ,

 

അതിനർത്ഥം പണത്തിന്റെ മൂല്യം കുറയുകയും സാധനങ്ങളുടെ വില കൂടുകയും ചെയ്തു എന്നാണ്. ഇതാണ് പണപ്പെരുപ്പം.പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങൾ..ആവശ്യകത കൂടുന്നത് (Demand-Pull Inflation): വിപണിയിൽ സാധനങ്ങളുടെ ലഭ്യതയേക്കാൾ കൂടുതൽ ആളുകൾ അവ വാങ്ങാൻ തയ്യാറാകുമ്പോൾ വില വർദ്ധിക്കുന്നു.ഉൽപ്പാദനച്ചെലവ് കൂടുന്നത് (Cost-Push Inflation): അസംസ്കൃത വസ്തുക്കൾ, ഇന്ധനം, തൊഴിലാളികളുടെ കൂലി എന്നിവ വർദ്ധിക്കുമ്പോൾ ഉൽപ്പാദകർ സാധനങ്ങളുടെ വില കൂട്ടാൻ നിർബന്ധിതരാകുന്നു..പണത്തിന്റെ അളവ് കൂടുന്നത്: സമ്പദ്‌വ്യവസ്ഥയിൽ ആവശ്യത്തിലധികം പണം പ്രചാരത്തിൽ വരുമ്പോഴും പണപ്പെരുപ്പം ഉണ്ടാകാം.ഇതുകൊണ്ടുള്ള ദോഷങ്ങൾ..

സാധാരണക്കാരുടെ ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നു.സമ്പാദ്യത്തിന്റെ മൂല്യം കുറയുന്നു (ബാങ്കിൽ ഇട്ടിരിക്കുന്ന പണത്തിന്റെ വാങ്ങൽ ശേഷി കുറയുന്നു).പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് (RBI) പലിശനിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് (EMI) കൂടുന്നു.അതുകൊണ്ട് യുഎസിൽ പണപ്പെരുപ്പം 4 ശതമാനത്തിനു മുകളിലെത്തി. ഇന്ത്യയിൽ 4% എന്ന സഹനപരിധി ഭേദിച്ച് 6% കടന്നു. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസിൽ ഫെഡറൽ റിസർവും ഇന്ത്യയിൽ റിസർവ് ബാങ്കുമെല്ലാം അടിസ്ഥാന പലിശനിരക്ക് വീണ്ടുംവീണ്ടും കൂട്ടാൻ ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (5 minutes ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (11 minutes ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (14 minutes ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (18 minutes ago)

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...  (2 hours ago)

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി  (3 hours ago)

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (4 hours ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും  (4 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (5 hours ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (5 hours ago)

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (5 hours ago)

Malayali Vartha Recommends