Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...

20 NOVEMBER 2026 11:44 AM IST
മലയാളി വാര്‍ത്ത

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മികച്ച ബാറ്റിങുമായി ഇന്ത്യ. ന്യൂസിലൻഡിനെ 368 റൺസിൽ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന നിലയിൽ. ന്യൂസിലൻഡിന്റെ സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനി 209 റൺസ് കൂടി മതിയാകും. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്നു മിന്നും തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.

യശസ്വി ആക്രമണ മൂഡിലും കെഎൽ രാഹുൽ പ്രതിരോധിച്ചും കളിച്ചതോടെ കിവി ബൗളർമാർ ഹതാശരായി. ഇരുവരും ചേർന്നു ഓപ്പണിങിൽ 130 റൺസ് ചേർത്താണ് പിരിഞ്ഞത്. അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജയ്‌സ്വാളിന്റെ അപ്രതീക്ഷിത പുറത്താകൽ.

യശസ്വി 89 പന്തിൽ 16 ഫോറുകൾ സഹിതം 85 റൺസ് വാരിയാണ് മടങ്ങിയത്. താരത്തിന്റെ 14ാം ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്. മാറ്റ് ഹെന്റിയാണ് സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇന്ത്യൻ ഓപ്പണറെ മടക്കി കിവികൾക്ക് ആശ്വാസമേകിയത്. പിന്നാലെ കെഎൽ രാഹുലും അർധ സെഞ്ച്വറി നേടി. കളി നിർത്തുമ്പോൾ രാഹുൽ 116 പന്തിൽ 5 ഫോറുകൾ സഹിതം 52 റൺസുമായി ക്രീസിൽ തുടരുന്നു.

35 പന്തിൽ 3 ഫോറുകൾ സഹിതം 16 റൺസുമായി ദേവ്ദത്ത് പടിക്കലാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്. രാഹുലിന്റെ 22ാം ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്. നേരത്തെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ക്യാംപിലേക്ക് പോരാട്ടം നയിച്ച ഹെന്റി നിക്കോൾസും ഗ്ലെൻ ഫിലിപ്‌സും ഒഴികെയുള്ള കിവി ബാറ്റർമാർക്കൊന്നും രണ്ടാം ദിനത്തിലും ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല.

നിക്കോൾസ് 175 റൺസുമായി പുറത്താകാതെ നിന്നു. 21 ഫോറുകൾ സഹിതമാണ് താരത്തിന്റെ മികച്ച ബാറ്റിങ്. ഗ്ലെൻ ഫിലിപ്‌സ് 118 റൺസുമായി മടങ്ങി. താരം 14 ഫോറുകൾ പറത്തി.

ആദ്യ ദിനത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംറ രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി നേടി മൊത്തം നേട്ടം 4 വിക്കറ്റാക്കി. ആകാശ് ദീപ് 3 വിക്കറ്റുകളും അൻഷുൽ കാംബോജ് 2 വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തുകയായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...  (13 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (24 minutes ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (47 minutes ago)

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (1 hour ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (1 hour ago)

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്  (1 hour ago)

കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി  (1 hour ago)

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (2 hours ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (2 hours ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (3 hours ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (3 hours ago)

Malayali Vartha Recommends