എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികളായുള്ളത്. ദോഹയിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം. തിലക് വർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ എ ഇറങ്ങുന്നത്.
അഭിഷേക് ശർമ, ഹർഷിത് റാണ, റിങ്കു സിങ്, പ്രഭ്സിമ്രാൻ സിങ് എന്നിവർക്കൊപ്പം വൈഭവ് സൂര്യവംശിയും ഇന്ത്യൻ ടീമിലുണ്ട്.
കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശ് എയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ വരവ്. കഴിഞ്ഞ വർഷം ട്വന്റി20 ഫോർമാറ്റിൽ നടന്ന ടൂർണമെന്റ് ഇത്തവണ ഏകദിന ഫോർമാറ്റിലാണ് നടക്കുന്നത്. നവംബർ 29നാണ് ഫൈനൽ.
ഗ്രൂപ്പ് ബിയിൽ ഇന്ത്യ എയ്ക്കും നേപ്പാളിനും പുറമെ പാകിസ്ഥാൻ ഷഹീൻസും യുഎഇയുമുണ്ട്. ഗ്രൂപ്പ് എയിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്ഥാൻ എ, ഹോങ്കോങ് ടീമുകളാണ്. ഇന്ത്യ എയും നേപ്പാളും ഇതുവരെ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























