അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...

തിരുവനന്തപുരം പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കൊലപാതകം നടന്ന് പതിനാറാം ദിവസം, പ്രതികൾ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ അഭിരാമിന്റെ മൊബൈൽ ഫോണും കൊലയ്ക്കുപയോഗിച്ച ബെൽറ്റും പോലീസ് കണ്ടെടുത്തതോടെ കേസിൽ വലിയ വഴിത്തിരിവായിരിക്കുകയാണ്. ഇനി എന്താണ് കേസിൽ നടക്കാൻ പോകുന്നത്? 16 ദിവസം വെള്ളത്തിൽ കിടന്ന ആ ഫോണിൽ നിന്ന് നിർണ്ണായക ചാറ്റുകൾ വീണ്ടെടുക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് സാധിക്കുമോ? പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ, കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha

























