Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..


ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?

20 NOVEMBER 2026 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..

പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും (Gold Smuggling) കള്ളപ്പണം വെളുപ്പിക്കലും (Money Laundering). അടുത്തകാലത്തായി സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) നേതൃത്വത്തിൽ നടക്കുന്ന വ്യാപകമായ പരിശോധനകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കേവലം കടത്തുകാരെ പിടികൂടുന്നതിനപ്പുറം, ഈ ശൃംഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന വമ്പൻ സ്രാവുകളെയും കള്ളപ്പണ ഇടപാടുകാരെയും കണ്ടെത്തുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

വിദേശത്തുനിന്ന് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നത് രാജ്യത്തിന്റെ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. കസ്റ്റംസ് തീരുവ ഒഴിവാക്കി വിപണിയിലെത്തുന്ന ഇത്തരം സ്വർണം രാജ്യത്തെ നിയമപരമായ വ്യാപാര മേഖലയെ തകർക്കുകയും കള്ളപ്പണത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന അനധികൃത പണം റിയൽ എസ്റ്റേറ്റ്, ബിനാമി നിക്ഷേപങ്ങൾ, ഹവാല ഇടപാടുകൾ എന്നിവയിലൂടെ വെളുപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉറവിടം തേടിയാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) പരിശോധനകൾ ശക്തമാക്കുന്നത്.ഇന്ന് നമ്മൾ രാവിലെ കേട്ടതും ആ വാർത്തയാണ് .

 

അഞ്ചു ജില്ലകളിലാണ് ഇ ഡി ഇന്ന് ഒരേ സമയം വല വിരിച്ചത്. ഇപ്പോഴും തുടരുകയാണ് .സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.

കാസർകോട് തളങ്കരയുള്ള സ്വർണവ്യാപാരിയുടെ വീട്ടിൽ രാവിലെ അഞ്ചു മണിയോടെയാണ് ഇ.ഡി സംഘം എത്തി പരിശോധന ആരംഭിച്ചത്. വിദേശത്തു സ്വർണ വ്യാപാരം നടത്തുന്ന ഇദ്ദേഹം മാസത്തിൽ രണ്ടോ മൂന്നോ തവണ വിദേശ യാത്രകൾ നടത്തുന്ന ആളാണെന്നും പറയപ്പെടുന്നു. കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. കൊയിലാണ്ടിയിലും കുന്ദമംഗലത്തുമായാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിൽ കൊയിലാണ്ടിയിൽ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിലാണ് ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. ഇ.ഡിക്ക് വിലാസം മാറിപ്പോയതാകാൻ സാധ്യതയുണ്ടെന്നാണു നാട്ടുകാർ ഇക്കാര്യത്തിൽ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു  (2 minutes ago)

പിന്നിലെ യഥാർത്ഥ ലക്ഷ്യം!  (13 minutes ago)

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...  (20 minutes ago)

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (22 minutes ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (34 minutes ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (40 minutes ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (43 minutes ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (47 minutes ago)

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...  (2 hours ago)

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി  (4 hours ago)

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (4 hours ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും  (5 hours ago)

Malayali Vartha Recommends