ബസ്സിലിരുന്ന് ഉടുതുണി മാറ്റി അടിവസ്ത്രം പരിശോധിച്ച വനിതാ പോലീസ് ഞെട്ടി..! ലക്ഷ്യം അയ്യപ്പന്മാർ,വൻ കളികൾ!

കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ബസിൽ വേഷം മാറിക്കയറിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് മോഷ്ടാക്കളെ റാന്നി പോലീസ് പിടികൂടി. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. ബസ് ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലും പോലീസിന്റെ ജാഗ്രതയുമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.
ബസിൽ കയറിയ രണ്ട് യുവതികൾ യാത്രയ്ക്കിടെ ബസിനുള്ളിൽ വെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരുടെ സംശയാസ്പദമായ പെരുമാറ്റവും വേഷം മാറ്റലും കണ്ടതോടെ ജീവനക്കാർക്ക് പന്തികേട് തോന്നി. ഉടൻതന്നെ ബസ് ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. വിവരം ലഭിച്ചയുടൻ ഷിന്റോ ഇക്കാര്യം റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഡിവൈ.എസ്.പിയുടെ അടിയന്തര നിർദ്ദേശപ്രകാരം എസ്.ഐ സിബി എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ നിലയുറപ്പിക്കുകയും, ബസ് എത്തിയപ്പോൾ തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് പ്രതികളിലൊരാളുടെ അടിവസ്ത്രത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെടുത്തത്.
ശബരിമല തീർത്ഥാടന കാലം ആരംഭിച്ച സാഹചര്യത്തിൽ തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് ഇവർ മോഷണത്തിനായി ജില്ലയിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. തിരക്കുള്ള ബസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കയറി പണവും ആഭരണങ്ങളും കവർന്ന ശേഷം തിരിച്ചറിയാതിരിക്കാൻ വേഷം മാറി രക്ഷപ്പെടുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പണം എവിടെ നിന്നാണ് മോഷ്ടിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
പിടിയിലായ ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പരിശോധനയിലാണ് ഇരുവരും വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കുമെന്നും റാന്നി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























