ബസ് ജീവനക്കാര്‍ വീണ്ടും മിന്നല്‍ സമരം പ്രഖ്യാപിച്ചു...പൊലീസ് ഇടപെട്ട് ബസ് സര്‍വീസ് പുനസ്ഥാപിച്ചു

ബസ് ജീവനക്കാര്‍ വീണ്ടും മിന്നല്‍ സമരം പ്രഖ്യാപിച്ചു. പിന്നാലെ പൊലീസ് ഇടപെട്ട് ബസ് സര്‍വീസ് പുനസ്ഥാപിച്ചു. കോഴിക്കോട് വടകരയിലാണ് മിന്നല്‍ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചത്.
വടകരയില്‍ സമൂഹമാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിയിട്ടുണ്ടായിരുന്നു. കണ്ടക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടില്‍ തുടങ്ങിയ ബസ് പണിമുടക്ക് മൂന്നാം ദിവസം വടകര താലൂക്കിലുടനീളം വ്യാപിക്കുകയും ചെയ്തു. സമരം എസ്പിയുടെ നേതൃത്വത്തില്‍ പരിഹരിച്ച് ഇന്ന് രാവിലെ മുതല്‍ ബസ് ഓട്ടം തുടങ്ങി.
https://www.facebook.com/Malayalivartha


























