വൈസ് ചാന്‍സലര്‍ റജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഹൈക്കോടതി

കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം 'സ്‌പൈസി'യാണ് എന്നതിനപ്പുറം അഭികാമ്യമായി എന്താണുള്ളതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ ഒരു മാതൃകയാകേണ്ടവരല്ലേ നിങ്ങള്‍ എന്നും കോടതി വാക്കാല്‍ ആരാഞ്ഞു. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെതിരെ റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ടി.ആര്‍.രവിയുടെ വാക്കുകള്‍. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും.
റജിസ്ട്രാറെ സസ്‌പെന്‍!ഡ് ചെയ്യാനുള്ള അധികാരം സിന്‍ഡിക്കറ്റിനല്ലേ, വിസിക്കല്ലല്ലോ എന്ന് കോടതി ഇതിനിടെ വാക്കാല്‍ ആരാഞ്ഞു. സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് കോടതിയില്‍ നേരത്തേ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചതെന്ന് ഡോ. അനില്‍ കുമാര്‍ വ്യക്തമാക്കി. സിന്‍ഡിക്കറ്റിന്റെ ഈ തീരുമാനം വിസി ഉള്‍പ്പെടെ ആരും ചോദ്യം ചെയ്തിട്ടില്ല.
എന്നാല്‍ സിന്‍ഡിക്കറ്റ് ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെന്ന് അംഗീകരിക്കാതിരിക്കുകയും റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതായിട്ടാണ് ഇപ്പോഴും കണക്കാക്കുകയും ചെയ്യുന്നത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ നിയങ്ങളും ചട്ടങ്ങളും ലംഘിക്കുകയാണ് വൈസ് ചാന്‍സലര്‍. വിസിക്ക് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നാലെ സിന്‍ഡിക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാവാം എന്നാണ് സെക്ഷന്‍ 10(13) പറയുന്നത്. വിസി ഇങ്ങനെ ചെയ്‌തെങ്കിലും സസ്‌പെന്‍ഷന്‍ തീരുമാനം സിന്‍ഡിക്കറ്റ് പന്‍വലിച്ചു. വിസിയുടെ അധികാരം അവിടംകൊണ്ട് അവസാനിച്ചെന്നും പിന്നീട് സിന്‍ഡിക്കറ്റാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നും ഡോ. അനില്‍ കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ വാദങ്ങള്‍ വിസിയുടെ അഭിഭാഷകന്‍ ഖണ്ഡിച്ചു. അടിയന്തര സാഹചര്യത്തിലാണ് വിസി റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സിന്‍ഡിക്കറ്റ് യോഗം വിളിച്ചപ്പോള്‍ അവിടെ വ്യക്തമാക്കിയത് സസ്‌പെന്‍ഷനെതിരെ റജിസ്ട്രാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും ഇതിന്റെ കാര്യങ്ങള്‍ യോഗത്തില്‍ വയ്ക്കുന്നു എന്നുമാണ്. സസ്‌പെന്‍!ഷന്റെ നിയമസാധുത ചര്‍ച്ച ചെയ്യാനായിരുന്നില്ല യോഗം. ഹര്‍ജിക്കാരന്‍ പോലും ആവശ്യപ്പെടാത്ത ആ കാര്യം സിന്‍ഡിക്കറ്റിലെ ചില അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ചാന്‍സലര്‍ക്കു മുന്‍പാകെ തന്റെ പരാതി പറയുകയായിരുന്നു ഹര്‍ജിക്കാരന്‍ ചെയ്യേണ്ടിയിരുന്നത് എന്നും വിസിയുടെ അഭിഭാഷകന്‍ വാദിച്ചു.
ഇതിനിടെ, വിസി സിന്‍ഡിക്കറ്റിനു മുകളിലാണോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ടയില്‍ വിസി ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അതിനും അപ്പുറത്തേക്ക് വിഷയങ്ങള്‍ ചര്‍ച്ചയാവുകയും ബഹളമയമാവുകയും ചെയ്തതോടെ വിസി യോഗത്തില്‍നിന്നു പോയി എന്നും അഭിഭാഷകന്‍ വാദിച്ചു. ഇരു ഭാഗവും വാദങ്ങള്‍ നിരത്തിയതോടെ ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha