Widgets Magazine
05
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിഞ്ച് മക്കൾ കരഞ്ഞാലും മർദ്ദനം നിർത്തില്ല; ശാരിമോൾ നേരിട്ടത് കൊടിയ പീഡനങ്ങൾ: അജിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...


പള്ളിപ്പുറത്തെ വീടും പരിസരവും ഇളക്കിമറിച്ച് പോലീസ്; ഇന്ന് നടത്തിയ പരിശോധനയിലും അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി: ഒരു മുറിയിൽ നിറയെ ഗർഭ നിരോധന ഉറകളടക്കം കണ്ടതായി നാട്ടുകാർ...സെബാസ്റ്റിയൻ സൈക്കോ കില്ലർ?


കേരളത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത: തെക്കൻ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി; തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യത...


സൈക്കോ കില്ലർ അമ്മാവൻ.. വീട്ടുപരിസരത്ത് നിന്ന് വീണ്ടും അസ്ഥികൾ കണ്ടെത്തി.. വീടിന്റെ പുറകുവശത്ത് എടുത്ത കുഴിയിലാണ് അസ്ഥികൾ കണ്ടെത്തിയത്.. തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം..


ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിലുള്ള തര്‍ക്കം..ഒടുവിൽ അവസാനിച്ചത് കൊലപാതകത്തിൽ..യുവാവിന്റെ നെഞ്ചിൽ ആഞ്ഞുകുത്തുകയായിരുന്നു ലിവ് ഇന്‍ പങ്കാളി..

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ്

04 AUGUST 2025 10:13 PM IST
മലയാളി വാര്‍ത്ത

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ശക്തമായി പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സിയാദ് കോക്കറിന്റെയും സുരേഷ് കുമാറിന്റെയും ഗുണ്ടായിസമാണ് ഇപ്പോള്‍ എല്ലാരും കണ്ടതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ മെമ്പര്‍ ആകാന്‍ സ്വന്തം പേരില്‍ ബാനര്‍ വേണം.

അത് ഉണ്ടായപ്പോഴാണ് തനിക്ക് അംഗത്വം കിട്ടിയത്. റെഗുലര്‍ മെമ്പര്‍ ആയ ഒരാള്‍ക്ക് മൂന്ന് സിനിമകള്‍ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. താന്‍ റെഗുലര്‍ മെമ്പറും സ്വന്തം പേരില്‍ ഒന്‍പത് സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുള്ള ആളുമാണ് എന്ന് സാന്ദ്ര തോമസ് പറയുന്നു. രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്തു എന്ന പേരിലാണ് തന്റെ പത്രിക തള്ളിയതെന്നും രണ്ടു ബാനറില്‍ സിനിമകള്‍ സെന്‍സര്‍ ചെയ്ത വിശാഖ് സുബ്രഹ്മണ്യത്തിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

താന്‍ നേരിട്ടത് അനീതിയാണ്. ഇതിനെ നിയമപരമായി നേരിടുമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ സാന്ദ്ര തോമസ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പ്രസിഡന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രിക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വരണാധികാരി തള്ളി.

'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസം നിങ്ങള്‍ കണ്ടതാണ്. ഇതാണ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ എന്ന് നിങ്ങള്‍ എല്ലാം മനസ്സിലാക്കി വെക്കണം. രണ്ടു സ്ത്രീകള്‍ അവരുടെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് ഒരു നോമിനേഷന്‍ കൊടുത്തതിനാണ് ഈ ബഹളം ഉണ്ടാക്കിയത്. ഞാനിവിടെ രണ്ടു സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഒരു മലയാളികള്‍ക്കും പറയാന്‍ പറ്റില്ല. കാരണം ഹിറ്റായിട്ടുള്ള എന്റെ സിനിമകള്‍ തന്നെ അഞ്ചെണ്ണം ഉണ്ട്. ഒന്‍പത് സിനിമകള്‍ എന്റെ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍.

അസോസിയേഷന്റെ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്റെ സിനിമകള്‍. എന്നിട്ടുപോലും അതൊന്നും നോക്കാന്‍ തയ്യാറാകാതെ എന്റെ നോമിനേഷന്‍ തിരസ്‌കരിക്കുകയായിരുന്നു. ഇത് തീര്‍ത്തും വേദനാജനകമാണ്. എന്നോട് അനീതി ആണ് കാണിക്കുന്നത്. ഇതിന്റെ അര്‍ഥം വരണാധികാരി അവരുടെ ആളാണെന്നാണ്. മറ്റാരും പറയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് മത്സരിക്കാന്‍ അര്‍ഹത ഇല്ല എന്ന്. ഇത്രയും നോമിനേഷന്‍ നോക്കിയിട്ടു എന്റെ പേപ്പറുകള്‍ മാത്രമാണ് മുഴുവന്‍ എടുപ്പിച്ചത്.

എന്റെ സ്ഥാനാര്‍ത്തിത്വത്തില്‍ മാത്രമാണ് അദ്ദേഹത്തിന് സംശയം ഉള്ളത്. അതിന്റെ അര്‍ഥം തന്നെ ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ് എന്നാണ്. ഞാനിതിനെ നിയമപരമായി തന്നെ നേരിടും. ഇവിടെ കോടതിയും നിയമവുമൊക്കെ ഉണ്ടല്ലോ. ഈ അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടുപോകുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇവിടെ ചോദ്യം ചെയ്യാന്‍ ഒരാള്‍ വന്നത് ഇതാദ്യമായിട്ടാണ്.

എക്‌സിക്യൂട്ടീവിലേക്കും ഞാന്‍ നോമിനേഷന്‍ കൊടുത്തിട്ടുണ്ട് പക്ഷേ പ്രസിഡന്റായിട്ട് മത്സരിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അവര്‍ എന്നെ മാന്യമായിട്ട് മത്സരിച്ച് തോല്‍പ്പിച്ച് കാണിക്കട്ടെ, അല്ലാതെ ഇങ്ങനെയല്ലല്ലോ ചെയ്യേണ്ടത്. രാഗേഷിന് ധൈര്യമുണ്ടെങ്കില്‍ എന്നെ മത്സരിച്ചു തോല്‍പ്പിച്ച് കാണിക്കണം. അല്ലാതെ നിഷ്പക്ഷന്‍ അല്ലാത്ത ഒരാളെ വെച്ചിട്ട് അദ്ദേഹം എന്റെ നോമിനേഷന്‍ നിരസിക്കുകയല്ല വേണ്ടത്. അദ്ദേഹം 25 വര്‍ഷം ആയി ഇരിക്കുന്നത് നിക്ഷ്പക്ഷനായ ഒരാള്‍ അല്ല എന്നുള്ളതിന് തെളിവല്ലേ. നമ്മുടെ ബൈലോ പ്രകാരം അങ്ങനെ ഒരു വരണാധികാരിയെ വയ്ക്കാന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്തായാലും ഈ അസോസിയേഷനില്‍ ഞാന്‍ കയറും. അത് മത്സരിച്ച് തന്നെ കയറും. ഇത് എല്ലാവരും അറിയേണ്ടതാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ തന്നെ ഈ അസോസിയേഷനില്‍ ഒരു ഭരണവിരുദ്ധ വികാരം ഉണ്ട്. കുറച്ചുപേരുടെ കോക്കസിനകത്താണ് മലയാള സിനിമ മുഴുവന്‍ ഇരിക്കുന്നത്. ആ കോക്കസ് ഇവിടെ വളരെ സജീവമായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട് അതാണ് നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ഇവിടെ കണ്ടത്.

സുരേഷ് കുമാറും സിയാദ് കോക്കറും അടക്കമുള്ള ആളുകള്‍ കാണിക്കുന്ന ഗുണ്ടായിസവും എല്ലാവരും കണ്ടതാണ്. ഇതാണ് ഇവര്‍ മറ്റെല്ലാ നിര്‍മ്മാതാക്കളോടും കാണിക്കുന്നത്. ഇവിടെ ഒരു നോമിനേഷന്‍ കൊടുക്കാന്‍ പോലും ആരെയും സമ്മതിക്കാറില്ല. കോടതിയെ സമീപിക്കുക മാത്രമേ എനിക്ക് വഴിയുള്ളൂ കാരണം ഒരു റിട്ടേണിങ് ഓഫീസറെ വെച്ചിട്ടുള്ളത് തന്നെ അവര്‍ വച്ചിരിക്കുന്ന ആളാണ്, അവിടെ എനിക്ക് നീതി കിട്ടില്ല. നൂറുശതമാനം മെറിറ്റുള്ള കേസാണ് എന്റേത്. ഞാന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് ഇവിടെ മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ മൂന്നില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ള ഒരു നിര്‍മ്മാതാവാണ് എന്റെ പേരില്‍ 9 സിനിമകളോളം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. നമ്മുടെ ബൈലോ പ്രകാരം ഏതൊരു റെഗുലര്‍ മെമ്പറിനും മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചാല്‍ മത്സരിക്കാം. ഞാന്‍ ഇവിടെ ഒരു റെഗുലര്‍ മെമ്പറാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ ആണ് എനിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തന്നിരിക്കുന്നത്. ഇവര്‍ അംഗീകരിക്കാതിരുന്നത് കൊണ്ട് 'മങ്കി പെന്‍', 'ആട്' എന്നീ സിനിമകള്‍ എന്റേത് അല്ലാതെ ആകുന്നില്ലല്ലോ.

ഒറിജിനല്‍ സിനിമ ആരുടെ പേരിലാണ് അത് അവരുടെ പേരില്‍ തന്നെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരുന്നത്. മെമ്പര്‍ഷിപ്പിന് വേണ്ടി ബാനര്‍ ആണ് വേണ്ടത് അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. ഒരു സിനിമ ചെയ്ത ആള്‍ക്ക് ഇവിടെ അസോസിയേഷനില്‍ മെമ്പര്‍ ആവാം എന്ന് വരണാധികാരി പറയുന്നത് എല്ലാവരും കേട്ടതാണ്. പക്ഷേ ഇതിന് മുന്നത്തെ വര്‍ഷം ഒരു സിനിമ ചെയ്തിട്ടും എന്നെ മെമ്പറാക്കിയിട്ടില്ല. അതുപോലെതന്നെ ഒരുപാട് നിര്‍മ്മാതാക്കളെ ഇവിടെ മെമ്പേഴ്‌സ് ആക്കിയിട്ടില്ല അവര്‍ പറയുന്ന കാരണം 2 സിനിമകള്‍ ചെയ്താലേ മെമ്പര്‍ ആകാന്‍ പറ്റൂ എന്നാണ്. രണ്ടു സിനിമകള്‍ ചെയ്തതിന് ശേഷം രണ്ട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തതിനുശേഷം ആണ് ഇപ്പോള്‍ ഞാന്‍ മെമ്പര്‍ ആയിരിക്കുന്നത്. അത് പ്രകാരം ഞാന്‍ റെഗുലര്‍ മെമ്പറാണ്. രണ്ട് സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെ മെമ്പര്‍ ആകാം അല്ലാതെ എല്ലാ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളും ഇവിടെ കൊണ്ടുവന്ന് കാണിക്കണം എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബൈലോയില്‍ പറയുന്നില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നുണ്ടെങ്കില്‍ റെഗുലര്‍ മെമ്പര്‍ ആയിരിക്കണം അവര്‍ക്ക് മൂന്നു സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അത് ഒരേ കമ്പനിയുടെതായിരിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെതന്നെ ഇവിടെ പെന്‍ഷന്‍ വാങ്ങിക്കുന്നവരെല്ലാം പല ബാനറുകളില്‍ നിന്നുള്ളവരാണ്. ഇതിനുമുമ്പുള്ള ഇലക്ഷനുകളിലും പലരും പല ബാനറുകളില്‍ നിന്നാണ് മത്സരിച്ചിരിക്കുന്നത്. ഈയൊരു പ്രാവശ്യം മാത്രമാണ് ഇങ്ങനെ ഒരു നാടകം ഇവിടെ നടന്നിരിക്കുന്നത്.

എന്നെപ്പോലെ തന്നെ രണ്ടു ബാനറുകളില്‍ സിനിമ ചെയ്തതാണ് വിശാഖ് സുബ്രഹ്മണ്യം. വിശാഖ് രണ്ട് ബാനറില്‍ രണ്ട് സിനിമകളാണ് ചെയ്തിരിക്കുന്നത്. വിശാഖിന്റെ അപേക്ഷ അവര്‍ സ്വീകരിച്ചു എന്റേത് എന്തുകൊണ്ട് സ്വീകരിച്ചില്ല. ഞാനൊരു സ്ത്രീയായതുകൊണ്ടാണോ. വിശാഖിന്റെ നോമിനേഷന്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്കാണ്. രണ്ടു ബാനറില്‍ രണ്ട് സിനിമകളാണ് വിശാഖ് ചെയ്തിരിക്കുന്നത്. വിശാഖിന്റെയും എന്റെയും ഒരേ കേസാണ്. എന്നിട്ടുപോലും വിശാഖിന്റെ നോമിനേഷന്‍ സ്വീകരിക്കുകയും എന്റേത് തള്ളുകയും ചെയ്തു.

ഞാനൊരു കമ്പനിയില്‍ നിന്നും മാറി എന്ന് കരുതി ചെയ്ത സിനിമകള്‍ ഇല്ലാതാകുന്നില്ലല്ലോ ഞാനായിരുന്നു ആ കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍. ആ സിനിമകള്‍ ഒന്നും ഒരു ചാനലുകളും പിന്‍വലിച്ചിട്ടില്ലല്ലോ. എന്റെ പാട്ണറായിരുന്ന വിജയ് ബാബുവിനോട് ഒരു കത്ത് ഇവര്‍ ചോദിച്ചിട്ട് വിജയ് ബാബു അത് നല്‍കിയതുപോലുമില്ല. എന്നോട് കാണിക്കുന്നത് അനീതിയാണ്. ഞാന്‍ ഇതിനെ നിയമപരമായി നേരിടും.' സാന്ദ്ര തോമസ് പറയുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ്  (2 hours ago)

വൈസ് ചാന്‍സലര്‍ റജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഹൈക്കോടതി  (3 hours ago)

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍  (4 hours ago)

അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ; ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് : സാന്ദ്ര തോമസിന്റെ പത്രിക തള്ളി  (4 hours ago)

വിഎസ്സിന്റെ കുഴിമാടം വരെ മാന്തിപ്പൊളിച്ച് എടുക്കുന്നു CPM നെറികെട്ടവന്മാര്‍ ; ഇത് പിണറായിയുടെ കുതന്ത്രം  (5 hours ago)

ഇസ്രയേല്‍ മന്ത്രിയും ആയിരത്തോളം ജൂതന്മാരും അല്‍ അഖ്‌സ പള്ളി വളഞ്ഞു ; ഇരച്ചെത്തി ഹമാസും  (6 hours ago)

അടൂരിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ്‌സി/എസ്ടി കമ്മീഷന്‍  (6 hours ago)

അത്തരം പരാമര്‍ശം അടൂരില്‍ നിന്നും ഉണ്ടാകരുതായിരുന്നു - രമേശ് ചെന്നിത്തല  (7 hours ago)

എസ്.എസ്.സി. പരീക്ഷ നടത്തിപ്പിലെ അഴിമതി വിശദമായി അന്വേഷിക്കുക: യുവജനങ്ങളോടുള്ള കേന്ദ്ര സർക്കാർ വഞ്ചന അവസാനിപ്പിക്കുക  (7 hours ago)

അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സിൽ മാറി മാറി വരുന്നത് രഹ്നയുടെയും, നവാസിന്റെയും മുഖം - ദുഃഖം പങ്കുവച്ച് സീമ ജി നായർ  (7 hours ago)

അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിഞ്ച് മക്കൾ കരഞ്ഞാലും മർദ്ദനം നിർത്തില്ല; ശാരിമോൾ നേരിട്ടത് കൊടിയ പീഡനങ്ങൾ: അജിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...  (7 hours ago)

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജന്‍  (7 hours ago)

പള്ളിപ്പുറത്തെ വീടും പരിസരവും ഇളക്കിമറിച്ച് പോലീസ്; ഇന്ന് നടത്തിയ പരിശോധനയിലും അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി: ഒരു മുറിയിൽ നിറയെ ഗർഭ നിരോധന ഉറകളടക്കം കണ്ടതായി നാട്ടുകാർ...സെബാസ്റ്റിയൻ സൈക്കോ കില്ലർ?  (7 hours ago)

പികെ ഫിറോസിന്റെ സഹോദരന്‍ ലഹരിക്കേസില്‍ പോലീസ് പിടിയിലായതിന് പിന്നാലെ വിവാദം കത്തിച്ചുവിട്ട് ബിനീഷ്: വേട്ടയാടിയവരില്‍ പ്രധാനി അയാൾ...  (7 hours ago)

Malayali Vartha Recommends