ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍

സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓണത്തിന് സപ്ലൈക്കോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപയ്ക്ക് സപ്ലൈക്കോയിലൂടെ ലഭ്യമാകും. അതേ കാര്‍ഡുകാര്‍ക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കും.
വിപണിയില്‍ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താനായി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജിആര്‍ അനില്‍.
https://www.facebook.com/Malayalivartha






















