ഐ.എസ്.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ഡോ.എസ്. സോമനാഥിനെ കേരള ശാസ്ത്രപുരസ്‌കാരത്തിന് തിരഞ്ഞെടുത്തു....

ഐ.എസ്.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ഡോ.എസ്. സോമനാഥിനെ കേരള ശാസ്ത്രപുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ബഹിരാകാശ ഗവേഷണ മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണിത്.
2 ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ പുരസ്‌കാരം രൂപകല്‍പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. 7ന് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
ആലപ്പുഴ സ്വദേശിയായ സോമനാഥ് ഇന്ത്യന്‍ ബഹിരാകാശ മേഖലയെ ആഗോളനിരയിലെത്തിച്ച ശാസ്ത്രജ്ഞനാണ്. ചന്ദ്രയാന്‍-3 ദൗത്യത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തില്‍നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















