തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പ്പട്ടിക... അപേക്ഷകരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പ്പട്ടികയില്‍ പലരുടേയും പേരില്ലെന്ന ആരോപണം ശരിവച്ച് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.
അപേക്ഷിക്കാന്‍ ഏഴുവരെ സമയമുണ്ട്. അത് കഴിയുമ്പോള്‍ 16 ലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്റെ വോട്ടര്‍പട്ടികയുമായി പത്തുലക്ഷത്തിലേറെ വോട്ടര്‍മാരുടെ കുറവാണ് തദ്ദേശവോട്ടര്‍ പട്ടികയിലുണ്ടായത്. അതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
എറണാകുളം, തിരുവനന്തപുരം,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പുതിയ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കടന്നു. മലപ്പുറത്താണ് കൂടുതല്‍ - 1.71ലക്ഷം. തൊട്ടുപിന്നിലായി തൃശ്ശൂര്‍- 1.61ലക്ഷം.
https://www.facebook.com/Malayalivartha






















