യു.പി, ഹൈ സ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 18 മുതല്‍ 26 വരെ

യു.പി, ഹൈ സ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ആഗസ്റ്റ് 18 മുതല്‍ 26 വരെ നടക്കും. എല്‍.പി വിഭാഗത്തിന് 20നാണ് പരീക്ഷ തുടങ്ങുക.പ്ലസ് ടു പരീക്ഷ 27ന് തീരും.
പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഗണേശോത്സവം നടക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 27നുള്ള പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷക്ക് സമയദൈര്‍ഘ്യമുണ്ടാകില്ല.
കുട്ടികള്‍ എഴുതിത്തീരുന്ന മുറക്ക് അവസാനിപ്പിക്കാവുന്നതാണ്. മറ്റു ക്ലാസുകളില്‍ രണ്ട് മണിക്കൂറാണ് പരീക്ഷ. ഓണാവധിക്കായി സ്‌കൂളുകള്‍ 29ന് അടക്കും.
"
https://www.facebook.com/Malayalivartha






















