മദ്യ ലഹരിയില്‍ പിതാവ് മകന്റെ കഴുത്തില്‍ വെട്ടി.... ഗുരുതര പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍

മദ്യ ലഹരിയില്‍ പിതാവ് മകന്റെ കഴുത്തിനു വെട്ടി. കീഴാവൂര്‍ സൊസൈറ്റി ജംഗ്്ഷനില്‍ വിനീതിനാണ് (35) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിതാവ് വിജയന്‍ നായരാണ് വിനീതിനെ ആക്രമിച്ചത്. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെയും സമാന രീതിയില്‍ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് ആക്രണത്തില്‍ കലാശിച്ചത്.
വഴക്കിനിടെ വിജയന്‍ നായര്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിജയന്‍ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha






















