സംസ്ഥാനത്ത് അതിതീവ്ര മഴ മേഘവിസ്ഫോടനം..!വീടുവിട്ടിറങ്ങുന്നു ..! ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു

മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ആഞ്ഞുവീശുന്ന ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പലയിടത്തും സ്തംഭിച്ചു. രാജ്യാന്തര ഫെറി സർവീസുകൾ ഉൾപ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളും നിശ്ചലമായി. ഇന്ന് രാവിലെ മുതലാണ് ഫ്ലോറിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളെ കശക്കിയെറിഞ്ഞത്.
സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനിൽക്കുകയാണ്. കാറ്റിനൊപ്പം പലയിടത്തും കനത്ത മഴ കൂടി പെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. ഗ്ലാസ്ഗോയിൽനിന്നും സ്കോട്ടിഷ് ഐലൻഡുകളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. സ്കോട്ട്ലൻഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചു.
https://www.facebook.com/Malayalivartha






















