എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വര്‍ഷമായി ശമ്പളം ലഭിക്കാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി

എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വര്‍ഷമായി ശമ്പളം ലഭിക്കാത്ത വിഷമത്തില്‍ ഷിജോ ത്യാഗരാജന്‍ എന്ന യുവാവ് ജീവനൊടുക്കിയ സംഭവം... ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനില്‍കുമാര്‍, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷന്‍ ക്ലര്‍ക്ക് ആര്‍. ബിനി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി
പത്തനംതിട്ട നാറാണംമുഴിയിലാണ് ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ലേഖ സുരേന്ദ്രന്‍.പതിനാല് വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടികളൊന്നുമുണ്ടായില്ല.
"
https://www.facebook.com/Malayalivartha






















