മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം അഞ്ജാതവാഹനമിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം അഞ്ജാതവാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മുണ്ടൂര്‍ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുന്നു.
പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. റോഡ് സൈഡിലൂടെ നടന്നുപോയ കണ്ണനെ വാഹനം ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ കണ്ണനെ കണ്ടിട്ടും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി
"
https://www.facebook.com/Malayalivartha






















