ഓണക്കാലത്ത് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍....

ഓണക്കാലത്ത് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്. വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി റേഷന്‍ കടകളിലൂടെയും ലഭിക്കുമ്പോള്‍ മൊത്തം 43 കിലോയാകും. നീല കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ, ചുവപ്പ് കാര്‍ഡുകള്‍ക്ക് ഓരോരുത്തര്‍ക്ക് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമെ കാര്‍ഡിന് 5 കിലോ അരിയും അധികമായി ലഭ്യമാകും.
ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപക്ക് സബ്‌സിഡിയോടെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കും. 349 രൂപക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ച സബ്‌സിഡി വെളിച്ചെണ്ണയുടെ വില ഈ മാസം അവസാനത്തോടെ വീണ്ടും കുറക്കും. ആഗസ്റ്റ് 25 മുതല്‍ സപ്ലൈകോ മൊബൈല്‍ വണ്ടികള്‍ സാധങ്ങളുമായി മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും.
"
https://www.facebook.com/Malayalivartha






















