കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂട്ടറുകളില്‍ കാറിടിച്ച് രണ്ട് മരണം...

സങ്കടമടക്കാനാവാതെ... പാലാ- തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് സ്‌കൂട്ടറുകളില്‍ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ് (38), അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി (35) എന്നിവരാണ് മരിച്ചത്.
മുണ്ടാങ്കല്‍ പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ രണ്ട് സ്‌കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ആണ് പരിക്കേറ്റത്. ഒരു സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത് മേലുകാവ് സ്വദേശി ധന്യ സന്തോഷും രണ്ടാമത്തെ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത് അന്തിനാട് സ്വദേശിയായ ജോമോള്‍ ബെന്നിയും മകള്‍ അന്നമോളുമായിരുന്നു.
പരിക്കേറ്റ അന്നമോള്‍ ചികിത്സയില്‍ കഴിയുകയാണ്. പാലാ സെന്റ്. തോമസ് ടിടിഇ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പാലാ താലൂക്ക് ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha






















