മദ്യ ലഹരിയില്‍ ഭാര്യയും മക്കളെയും മര്‍ദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരില്‍ മദ്യ ലഹരിയില്‍ ഭാര്യയും മക്കളെയും മര്‍ദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍. വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി വിനീഷി (38)നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ സിനി, മക്കളായ അദ്വൈത് (14), ആഘോഷ് (9) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന പ്രതി ഓരോ കാരണങ്ങള്‍ കണ്ടു പിടിച്ച് ഭാര്യയെ മര്‍ദ്ദിക്കുക പതിവാണ്. നാട്ടുകാര്‍ ഇടപ്പെട്ട് വിനീഷിനെ ശാസിക്കാറുണ്ട്.
ഒന്നിന് രാത്രി എട്ടിന് മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി പതിവുപോലെ വഴക്കുണ്ടാക്കുകയും വീട്ടിലെ പുല്ല് പറിച്ചില്ലെന്നാരോപിച്ച് സിനിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തടയാനെത്തിയ ഇളയ മകനെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുകയും മൂത്ത മകനെ ചെരുപ്പുകൊണ്ട് മുഖത്തും ചെവിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
പരിക്കുകളുടെ മൂന്നുപേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുന്നംകുളം പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
"
https://www.facebook.com/Malayalivartha






















