അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്...

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുന്നതാണ്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണ്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സിലബസുകള്‍ ഏകീകരിക്കാനായി സര്‍ക്കാര്‍ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി .കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോകുന്നത് നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടന്നെന്നും കൂട്ടിച്ചേര്‍ത്ത് മന്ത്രി.
സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനായി കഴിയില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha