രൂപയുടെ മൂല്യത്തില്‍ ഇടിവ്....

വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. ഒരു ഡോളറിന് 88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന തലത്തിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് അമേരിക്കയുടെ ഭീഷണിക്ക് കാരണം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇത് അടുത്ത ദിവസം ബാധകമാകും.
അതിനിടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.28 ശതമാനം ഇടിവോടെ ബാരലിന് 68.57 ഡോളര്‍ എന്ന തലത്തിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്.
ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24600 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. എണ്ണ, പ്രകൃതി വാതക ഓഹരികള്‍ 1.29 ശതമാനമാണ് ഇടിഞ്ഞത്. ഐടി ഓഹരികളും ഇടിവ് നേരിട്ടു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha