Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

11ാം പോയിന്റില്‍ അത്ഭുതം മൃതദേഹങ്ങൾ ദേ ഇവിടെ കുഴി പിളർത്തി ഞെട്ടല്‍ ധർമ്മസ്ഥലയിൽ സംഭവിച്ചത്

05 AUGUST 2025 12:32 PM IST
മലയാളി വാര്‍ത്ത

ധര്‍മ്മസ്ഥലയിലെ കുഴിക്കലില്‍ ഇന്ന് ഞെട്ടിക്കുന്ന വഴിത്തിരുവുകള്‍. നേത്രാവതി നദിക്കരയിലെ കാട്ടില്‍ ഇതുവരെയായി നടന്ന കുഴിക്കലില്‍ ഏതാനും അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ഒറ്റ ദിവസംകൊണ്ട് നിരവധി തലയോട്ടികളും അസ്ഥിക്കൂടങ്ങളുമാണ് കണ്ടെത്തിയതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശുചീകരണത്തൊഴിലാളി വെളുപ്പെടുത്തിയ കൂട്ടക്കുഴിമാടം ഇതാണെന്നാണ്, ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ സംശയിക്കുന്നത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി) ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം മാത്രമല്ല, നേരത്തെ അസ്ഥി കിട്ടിയത് അടക്കമുള്ള ഒരുകാര്യവും അവര്‍ സ്ഥിരീകരിച്ചിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാല്‍ ഒരുകാര്യവും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കേണ്ടതില്ല എന്ന നിലപാടിലാണ് എസ്ഐടി.

ശുചീകരണത്തൊഴിലാളിയുടെ മൊഴിയെ തുടര്‍ന്ന്, മാര്‍ക്ക് ചെയ്ത ഇടത്തില്‍നിന്ന് മാറിയാണ് ഇന്ന് തിരിച്ചില്‍ നടന്നത്. ഇന്ന് പതിനൊന്നാമത്തെ പോയിന്റിലാണ് തിരിച്ചില്‍ നടക്കേണ്ടത്. പക്ഷേ ഇവിടെനിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്. ഇതോടെ ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാടിനകത്ത് കയറി, കുഴിക്കലിന് നേതൃത്വം നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്.

 

 

തിരച്ചില്‍ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്. സാക്ഷിയുടെയും അഭിഭാഷകന്റെയും സാനിധ്യത്തിലാണ് കുഴിക്കല്‍ നടക്കുന്നത്. ഇങ്ങനെ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്. എസ്ഐടി ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ചില കന്നഡ മാധ്യമങ്ങളും, ന്യൂസ് 18നും ഈ വിവരം വാര്‍ത്തയാക്കിയിട്ടുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്.


മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്.

സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ ഈ കണക്കിന് അനുസരിച്ച് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭച്ചിട്ടില്ല. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. ഇനി 11,12,13 സ്പോട്ടുകളില്‍ തിരിച്ചില്‍ നടത്താനുണ്ട്.

 

 

 

നേരത്തെ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ഇന്ന് കിട്ടിയ അസ്ഥികൂടങ്ങളും അങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (29 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (1 hour ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (1 hour ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (1 hour ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (2 hours ago)

Malayali Vartha Recommends