ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന

ചേര്‍ത്തലയില്‍ അറസ്റ്റിലായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ സിഎം സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുന്‍ ജീവനക്കാരി ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷയുടെ അയല്‍വാസിയാണ് റോസമ്മ. ഐഷ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത് റോസമ്മ വഴിയാണ്. റോസമ്മയുടെ കോഴിഫാമിലാണ് പരിശോധന നടത്തുന്നത്. റോസമ്മ പരസ്പര വിരുദ്ധമായാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സെബാസ്റ്റ്യന്റെ വീട്ടിലും കൂടുതല്‍ പരിശോധന നടക്കുകയാണ്. അടുപ്പില്‍ നിന്ന് വാച്ചിന്റെ ഭാഗം കണ്ടെത്തി. അതേസമയം, ഐഷ തിരോധനക്കേസില്‍ റോസമ്മയ്ക്ക് പങ്കുള്ളതായി ബന്ധു ആരോപിച്ചു. അമ്മാവന്‍ എന്നാണ് എല്ലാവരും സെബാസ്റ്റ്യനെ വിളിച്ചിരുന്നത്. പാവമാണെന്നാണ് കരുതിയത്. റോസമ്മയും ഐഷയും തമ്മില്‍ മൂന്ന് മാസത്തെ പരിചയമാണുള്ളതെന്നും ബന്ധു വ്യക്തമാക്കി. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്‌നല്‍ ലഭിച്ചു. തുടര്‍ന്നാണ് റോസമ്മയുടെ വീടിന്റെ ഭാഗത്തും പരിശോധന തുടങ്ങിയത്.
പള്ളിപ്പുറത്തെ കുടുംബസ്വത്തായ ഭൂമിയില്‍ വല്ലപ്പോഴുമാണ് പോകാറുള്ളതെന്നും പറമ്പില്‍ കയറി മറ്റാരോ മൃതദേഹം മറവുചെയ്തതായിരിക്കും എന്ന് മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് സെബാസ്റ്റ്യന്‍. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളുടെ തിരോധാനത്തില്‍ തനിക്ക് പങ്കില്ലെന്ന പ്രതിയുടെ പ്രതികരണം. പറമ്പില്‍ നിന്ന് ലഭിച്ച അസ്ഥികള്‍ ആരുടേതാണെന്ന് വ്യക്തമാകാന്‍ ഡി.എന്‍.എ ഫലം ലഭിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha