കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം

സര്‍വകലാശാല യുണിയന്‍ തിരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ കലാപ ഭൂമിയാക്കി എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതു മുതല്‍ തുടങ്ങിയ സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസിന് ലാത്തിവീശേണ്ടി വന്നു.
എംഎസ്എഫ് -കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ വിദ്യാര്‍ഥിനി ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ച് കൊണ്ട് പോയെന്ന് എംഎസ്എഫ് ആരോപിക്കുമ്പോള്‍ പൊലീസ് പക്ഷപാത പരമാവുന്നു എന്നു എസ്എഫ്‌ഐ പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. അകാരണമായി വിദ്യാര്‍ഥിനിയെ തടഞ്ഞുവച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു.
https://www.facebook.com/Malayalivartha