ബിരിയാണിയിലും മന്തിയിലുമെല്ലാം അപകടകരമായ നിറങ്ങള്‍ വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഷവര്‍മ തയ്യാറാക്കുന്നതിലെ കൃത്രിമങ്ങള്‍ക്ക് തടയിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഹോട്ടലുകളില്‍ ഷവര്‍മ നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്താനായി ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനകള്‍ നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് ടൗണ്‍, കൊടുവള്ളി, കുന്ദമംഗലം, എലത്തൂര്‍, വടകര എന്നീ മേഖലകളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫൈന്‍ അടയ്ക്കുന്നതിനുള്ള നോട്ടീസും നല്‍കി. ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയില്‍ 1300 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. 471 സാമ്പിള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ 48 ഭക്ഷ്യവസ്തുക്കള്‍ നിലവാരമില്ലെന്ന് കണ്ടെത്തി. ബിരിയാണി, ഇറച്ചി വിഭവങ്ങള്‍, മന്തി എന്നിവയിലാണ് കൃത്രിമ നിറം ചേര്‍ത്തതായി കണ്ടെത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നിയമനടപടികള്‍ ആരംഭിച്ചു .
ഇറച്ചി, മുട്ട, ഇറച്ചി വിഭവങ്ങള്‍ മുതലായവ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ആയതിനാല്‍ വൃത്തിയായി കൈകാര്യം ചെയ്യണം. അല്ലാത്ത സാഹചര്യത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.
മുട്ടകള്‍ പാസ്റ്ററൈസ് ചെയ്തതിന്‌ശേഷം മാത്രമേ മയോണൈസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവൂ.
ഇറച്ചികള്‍ ലഭിച്ച ഉടനെ വൃത്തിയായി കഴുകി മസാല പുരട്ടി ഫ്രീസറില്‍ സൂക്ഷിക്കണം. രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഇറച്ചി സാധാരണ ഊഷ്മാവില്‍ ഇരുന്നാല്‍ അവ കേടാകും.
ഷവര്‍മ തയ്യാറാക്കാനായി ഉപയോഗിക്കുന്ന സ്റ്റാന്റ്, മേശ എന്നിവ തുറന്നുവെക്കാന്‍ പാടില്ല.
ഷവര്‍മ തയ്യാറാക്കാനായി ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) വൃത്തിയുള്ളതും കൃത്യമായഊഷ്മാവില്‍ സൂക്ഷിക്കണം.
ഭക്ഷണം തയ്യാറാക്കുന്നവര്‍ ഹെയര്‍ ക്യാപ്, കൈയുറ, ഏപ്രണ്‍ എന്നിവ ധരിക്കണം.
ഷവര്‍മ, മയൊണൈസ്, സാലഡ് എന്നിവ നിര്‍മിക്കാനുള്ള ഇറച്ചി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉള്ള കച്ചവടക്കാരില്‍ നിന്നുമാത്രം ശേഖരിക്കുക.
https://www.facebook.com/Malayalivartha