അക്ബര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് രേണു സുധി

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ തുടക്കം മുതല്‍ തന്നെ കുറ്റം പറച്ചിലും പഴിചാരലും പാരവയ്ക്കലും ഒക്കെ തുടങ്ങിയിട്ടുണ്ട്. ഷോയുടെ മൂന്നാം ദിവസമായ ഇന്ന് രാവിലെ ഓമനപ്പേര് എന്ന പേരിലൊരു ടാസ്‌ക് ബിഗ് ബോസ് നല്‍കിയിരുന്നു. വീട്ടുകാരില്‍ നിന്നും ഇഷ്ടമില്ലാത്ത വ്യക്തിയേയും ഇഷ്ടമുള്ള വ്യക്തിയേയും തെരഞ്ഞെടുത്ത് അവര്‍ക്ക് ഇരട്ടപ്പേരും ഓമനപ്പേരും നല്‍കുക എന്നതായിരുന്നു ടാസ്‌ക്. ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയും മുന്നോട്ടുള്ള ദിവസങ്ങളില്‍ ആ പേരുകളില്‍ അയാള്‍ അറിയപ്പെടും. ഇത്തരത്തില്‍ ഓരോരുത്തരും ഇഷ്ടമുള്ളവരെയും ഇഷ്ടമില്ലാത്തവരെയും വിളിച്ച് പേരുകള്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തത് അനീഷിനെ ആണ്. മുള്ളന്‍ പന്നി എന്ന പേരാണ് അനീഷ് സ്വീകരിച്ചത്. അനു, ആദിലനൂറ എന്നിവരെയാണ് ആളുകള്‍ക്ക് ഏറെ ഇഷ്ടം. ഇവര്‍ യഥാക്രമം പാവക്കുട്ടി, പൂമ്പാറ്റകള്‍ എന്നീ പേരുകളില്‍ തെരഞ്ഞെടുത്തു. ഇതിന് പിന്നാലെ അക്ബര്‍ തന്നെ സെപ്റ്റിക് ടാങ്ക് എന്ന് പറഞ്ഞത് രേണുവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം നൂറയോട് രേണു പറയുന്നുമുണ്ട്.
അമ്മമാരെ പ്രതിനിധീകരിച്ച് വന്ന ആളാണ് രേണു സുധി. എന്നെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് സെപ്റ്റിക് ടാങ്ക് എന്ന പേര് ഇരട്ടപ്പേരായി കേള്‍ക്കുന്നതെന്നായിരുന്നു തനിയെ രേണു പറഞ്ഞത്. പിന്നാലെ 'ഓമനപ്പേര് എന്നാണ് ബിഗ് ബോസ് പറഞ്ഞത്. എന്നെ വേറെ എന്തെല്ലാം പേര് വിളിക്കാം. ശരിക്കും ഉരുകി പോയി. പുറത്ത് നിന്നും ഒരുപാട് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ. അങ്ങനെ ആരെയും വിളിക്കാന്‍ പാടില്ല. മനുഷ്യ വിസര്‍ജ്യമാണ് ഞാനെന്നാണ് പറഞ്ഞത്. ഞാനൊരു പെണ്ണല്ലേ. സ്ത്രീയല്ലേ. അമ്മയല്ലേ. ഒരു വിധവയാണ്. സ്ത്രീ അമ്മയാണെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ള ഓരോ ജനങ്ങളും. ആ സ്ത്രീത്വത്തിന് അപമാനമാണ് അക്ബറിന്റെ വാക്കുകള്‍. പങ്കാളികളില്ലാത്ത എത്രയോ പേര്‍ എന്തെല്ലാം കേള്‍ക്കുന്നെന്ന് അറിയുവോ. അവരുടെ ഒരു ശബ്ദമായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്', എന്ന് നൂറയോടും രേണു പറഞ്ഞു.
ഇതിനിടയില്‍ രേണുവിന് വിഷമം ആയിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നാണ് അക്ബര്‍ ക്യാമറ നോക്കി പറഞ്ഞത്. 'ആളുടെ കയ്യിലുള്ള കണ്ടന്റുകള്‍ വേസ്റ്റ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു കാര്യത്തില്‍ ഇടപെടുന്നതാണെങ്കിലും അല്ലെങ്കിലും റെലവന്റ് ആയിട്ടുള്ളതായി തോന്നിയില്ല. അതുകൊണ്ടാണ് സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത്. ട്രിഗര്‍ ആവും എന്ന് ഉദ്ദേശിച്ച് പറഞ്ഞതാണ്. വിധവമാരെ റെപ്രസെന്റ് ചെയ്തുവന്നു എന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ വന്നുവെന്ന് വിശ്വസിക്കുന്നും ഇല്ല. ഞാന്‍ മാപ്പ് പറയുകയാണ്. ചേച്ചിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ സോറി പറയാന്‍ തയ്യാറാണ്', എന്നായിരുന്നു അക്ബര്‍ ഖാന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha