തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമമെന്ന പരാതിയില്‍ നടപടി

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗത്തിലെ വനിതാ ജൂനിയര്‍ ഡോക്ടറെ ജോലി സമയത്ത് ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ഏഴ് നഴ്‌സുമാര്‍ക്കെതിരെ ശിക്ഷാ നടപടി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ രണ്ട് ദിവസത്തേക്ക് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു.
കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം. രണ്ട് ദിവസത്തെ ഈ അവധി, ലീവ് അല്ലെങ്കില്‍ ഓഫ് ആയി കണക്കാക്കില്ലെന്നും മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.
സൂപ്രണ്ടിന്റെ ഈ നടപടി കാരണം രണ്ട് ദിവസം ഇ.എന്‍.ടി. വിഭാഗത്തില്‍ ഏഴ് നഴ്‌സുമാര്‍ ജോലിക്കെത്തിയില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്ന് ആരോപിച്ച് ശിക്ഷ ലഭിച്ച നഴ്‌സുമാര്‍ നഴ്‌സസ് യൂണിയന് പരാതിയും നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha