Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സമഗ്രവും പൂർണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്‌നം സഫലമായോ? അങ്ങനെ കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകൾക്കു തെളിച്ചം കിട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

15 AUGUST 2025 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാൻ മതിയായ കാലയളവാണത്.

ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളാകെ അഭിമാനം കൊള്ളാറുണ്ട്. അതു വേണ്ടതാണുതാനും. എന്നാൽ ആ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ മറ്റ് തലങ്ങളെക്കുറിച്ചു നാം വിസ്മരിച്ചുകൂടാ. അവയെക്കുറിച്ച് ചിന്തിക്കാൻ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ്.

സമഗ്രവും പൂർണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്‌നം സഫലമായോ? അങ്ങനെ കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകൾക്കു തെളിച്ചം കിട്ടുന്നത്.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവരുണ്ട്. ഒരുപാട് വേദനകൾ സഹിച്ച് ത്യാഗപൂർവം ജീവച്ഛവങ്ങളായി ജീവിച്ചുമരിച്ചവരുണ്ട്. അവരുടെയൊക്കെ സ്വപ്‌നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ?

ദാരിദ്ര്യമില്ലാത്ത, പട്ടിണിമരണമില്ലാത്ത, ബാലവേലയില്ലാത്ത, നിരക്ഷരരില്ലാത്ത, ജാതിവിവേചനമില്ലാത്ത, മതവിദ്വേഷമിലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികൾ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മയില്ലാത്ത ഒരു ഇന്ത്യ. ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ അതൊക്കെ യാഥാർത്ഥ്യമാക്കിയെടുക്കുന്നതിനു പുനരർപ്പണം ചെയ്യുക എന്നുള്ളതാണ് ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ നമുക്കു കരണീയമായിട്ടുള്ളത്.

ഇവിടെ നമുക്ക് ഒരു മാതൃകയുണ്ട്. അത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്നെയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വർണ്ണപ്പൊലിമകളെല്ലാം നഗരങ്ങളിൽ അതിഗംഭീരമായി നടന്നുകൊണ്ടിരിക്കെ അതിലൊന്നും പങ്കെടുക്കാതെ, നഗരത്തിന്റെ മറുപുറത്തെ ഇരുളടഞ്ഞ ഗലികളിലേക്ക്, ചേരികളിലേക്ക്, അവരിലൊരാളായി കഴിയാൻവേണ്ടി നടന്നകന്ന മഹാത്മാഗാന്ധി.

ഉപരിതലത്തിലെ ആഘോഷങ്ങളിൽ മതിമയങ്ങിയാൽ ആന്തരതലത്തിലെ നീറ്റലറിയാതെ പോകും എന്ന സന്ദേശമുണ്ട് മഹാത്മജിയുടെ ആ പ്രവൃത്തിയിൽ. അതിലെ മനുഷ്യസ്‌നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഉൾക്കൊള്ളാൻ കഴിയുന്ന ഏതൊരാൾക്കും, ഏറ്റെടുക്കാനുള്ള പുതിയ ദൗത്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമായിക്കൂടിയേ സ്വാതന്ത്ര്യ ദിനാഘോഷത്തെ വരവേൽക്കാനാവൂ.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ പൊതുവേ ഇക്കാലത്താകെ ഈ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ നമുക്കു കഴിഞ്ഞു എന്നതാണ്. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയൽ രാജ്യങ്ങൾ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്കു വഴുതിവീഴുന്നതു നാം കണ്ടു. ജനാധിപത്യത്തെ കൈയ്യൊഴിഞ്ഞ് മതാധിപത്യ ഭരണത്തിനുവേണ്ടിയുള്ള മുറവിളികൾ അവിടങ്ങളിൽ ചിലയിടങ്ങളിലെങ്കിലും ശക്തമാവുന്നതു നമ്മൾ കണ്ടു. സാമ്രാജ്യത്വത്തിന്റെ പാവ ഭരണങ്ങളാൽ ജനാധിപത്യ സർക്കാരുകൾ പകരംവെക്കപ്പെടുന്നതും നമ്മൾ കണ്ടു.

എന്തൊക്കെ പോരായ്മകൾ ഏതൊക്കെ തലത്തിലുണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തിൽ ഭരണഘടനാ നിർമ്മാതാക്കൾ വെച്ച നിഷ്‌കർഷ ഭരണഘടനയിൽ പ്രതിഫലിച്ചു കാണാം. അതിനെ പരിരക്ഷിക്കേണ്ടതുണ്ട്. 

രാജ്യത്തിന്റെ പരമാധികാരത്തിനുനേർക്ക് പുറമെനിന്നു സാമ്രാജ്യത്വ ഭീഷണി ഉയരുന്ന ഘട്ടത്തിൽത്തന്നെ, ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാൻ പോരുന്ന വിപൽക്കരമായ ഭീഷണികൾ അകമേനിന്നും ഉയരുന്നുണ്ട്. വർഗീയതയുടെ ശക്തികൾ ജാതി പറഞ്ഞും മതം പറഞ്ഞും 'ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേർതിരിവുകൾക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോൽപ്പിക്കാൻ കഴിയണം. ഇതിനുവേണ്ട പ്രതിജ്ഞ എടുക്കേണ്ട സന്ദർഭം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (2 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (2 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (2 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (2 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (3 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (3 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (3 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (3 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (3 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (3 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (5 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (6 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (6 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (6 hours ago)

Malayali Vartha Recommends